എന്തായാലും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം വയറിനെ ബാധിക്കുന്ന അവസ്ഥ താരതമ്യേന കുറവാണല്ലോ. ഈ ഒരു ഗുണം വലിയ രീതിയിലാണ് നമ്മെ ശാരീരികമായും മാനസികമായും സ്വാധീനിക്കുക. പഠനത്തിന് ശേഷം പഠനത്തില്‍ പങ്കെടുത്തവരില്‍ അധികപേരും ഈ ശീലത്തില്‍ തന്നെ ഇപ്പോഴും തുടരുകയാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്
ഇത് ഓണ്‍ലൈന്‍ ഭക്ഷണത്തിന്റെ ( Online Food ) കാലമാണ്. പ്രത്യേകിച്ച്, കൊവിഡ് കാലം കൂടി വന്നതോടെ വീട്ടിലിരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം നഗരങ്ങളിലും ( Online Delivery ) മറ്റും കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ജോലിത്തിരക്ക് മൂലമായിരിക്കും മിക്കവരും ഇത്തരത്തില്‍ ഭക്ഷണം പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കാര്യമായ രീതിയില്‍ പണച്ചെലവുണ്ടാക്കുന്നതും ശരീരത്തിന് അനാരോഗ്യകരമായതുമായ ശീലമാണ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇനി പങ്കുവയ്ക്കുന്നത്.
ഓസ്‌ട്രേലിയയിലെ 'എഡിത്ത് കൊവാന്‍ യൂണിവേഴ്‌സിറ്റി' (ഇസിയു)വില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ അടുത്തിടെ ഒരു പഠനംനടത്തി. ഏഴ് ആഴ്ചയോളം വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം മാത്രം കഴിച്ചുജീവിക്കുകയെന്നതാണ് ഇതിനായി ചെയ്യേണ്ടിയിരുന്നത്. ആകെ 657പേരാണ് പഠനത്തില്‍ പങ്കെടുത്തതത്രേ.
ആഴ്ചകളോളം വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുമ്പോള്‍ ശാരീരികമായും മാനസികവുമായും ആളുകള്‍ എങ്ങനെയെല്ലാം മാറുമെന്നതിനെ വിലയിരുത്താനായിരുന്നു ഇത്തരമൊരു പഠനം. പഠനത്തിനൊടുവില്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുമ്പോള്‍ ആളുകളുടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടുന്നതായി കണ്ടെത്തപ്പെട്ടു.
ശരീരം മെച്ചപ്പെടുന്നതിന് ആനുപാതികമായാണ് മനസിനും ഈ മാറ്റം കാണുന്നതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറയുന്നത്. എല്ലാ പ്രായക്കാരിലും, ലിംഗഭേദമെന്യേ ഈ മാറ്റം രേഖപ്പെടുത്തപ്പെട്ടതായും പഠനം നടത്തിയവര്‍ അവകാശപ്പെടുന്നു.
നമ്മുടെ രാജ്യത്ത് നിന്ന് വിഭിന്നമായി പുറത്തുനിന്നുള്ള ഭക്ഷണത്തെ വളരെയധികം ആശ്രയിക്കുന്ന സംസ്‌കാരമാണ് ഓസ്‌ട്രേലിയ പോലുള്ള പല വിദേശരാജ്യങ്ങളിലുള്ളത്. ഇതിന് അനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങളും ഇവിടങ്ങളില്‍ കൂടുതലാണ്. അമിതവണ്ണവും അതിനോട് അനുബന്ധമായി വരുന്ന അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പ്രശ്‌നം.
അമിതവണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണത്തെ ആശ്രയിക്കുന്നതിലൂടെ ഒരു പരിധി വരെ സാധ്യമാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വല്ലരീതിയില്‍ സാമ്പത്തികലാഭവും ഇതുവഴിയുണ്ടാക്കാമെന്ന് ഇവര്‍ പറയുന്നു.
എന്തായാലും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം വയറിനെ ബാധിക്കുന്ന അവസ്ഥ താരതമ്യേന കുറവാണല്ലോ. ഈ ഒരു ഗുണം വലിയ രീതിയിലാണ് നമ്മെ ശാരീരികമായും മാനസികമായും സ്വാധീനിക്കുക. പഠനത്തിന് ശേഷം പഠനത്തില്‍ പങ്കെടുത്തവരില്‍ അധികപേരും ഈ ശീലത്തില്‍ തന്നെ ഇപ്പോഴും തുടരുകയാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. എത്രമാത്രം പ്രയോജനപ്പെടുന്ന പരിശീലനമാണിതെന്ന് ഇതോടെ തന്നെ വ്യക്തമാകുന്നതാണ്.
Also Read:- ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
'ഞങ്ങള്‍ സന്തുഷ്ടരാണ്', ബിരിയാണി വില്‍ക്കാന്‍ ജോലി ഉപേക്ഷിച്ച് എഞ്ചിനിയര്‍മാര്‍; ചില ആളുകള്‍ക്ക്, ഭക്ഷണം ഉപജീവന മാര്‍ഗ്ഗമാണ്, എന്നാല്‍ മറ്റുള്ളവര്‍ക്ക് പാചകം പാഷന്‍ കൂടിയാണ്. ഹരിയാന സ്വദേശികളായ എഞ്ചിനീയര്‍മാരായ രോഹിത് സൈനിയും വിശാല്‍ ഭരദ്വാജും തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് പാഷന് പിന്നാലെ യാത്ര ആരംഭിച്ചത്. ദില്ലിക്ക് സമീപമുള്ള സോനെപട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നെങ്കിലും രോഹിത്തിന്റെ മനസ്സ് മുഴുവന്‍ പാചകത്തിലായിരുന്നു...Read More...
