ദിവസവും രാവിലെ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നതിന്റെ 6 ആരോഗ്യ ഗുണങ്ങൾ

Published : Jan 02, 2026, 04:08 PM IST

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉലുവ. ഭക്ഷണത്തിന് കൂടുതൽ സ്വാദ് ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ ഉലുവ കഴിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
ശരീരഭാരം കുറയ്ക്കുന്നു

വെള്ളത്തിൽ കുതിർത്ത ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ കഴിക്കുന്നത് വയർ നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരത്തെ നിയന്ത്രിക്കും.

26
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു

ബ്ലഡ് ഷുഗർ അളവ് നിയന്ത്രിച്ചാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുകയുള്ളൂ. പ്രമേഹം ഉള്ളവർ രാവിലെ ഉലുവ കഴിക്കുന്നത് ഇതിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

36
ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം, അസിഡിറ്റി, വയർ വീർക്കൽ എന്നിവ തടയാനും വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്.

46
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

56
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

വെള്ളത്തിൽ കുതിർത്ത ഉലുവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചർമ്മാരോഗ്യവും തലമുടിയുടെ ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

66
ഹോർമോണുകളെ സന്തുലിതമാക്കുന്നു

ഹോർമോണുകൾ സന്തുലിതമായാൽ മാത്രമേ ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളു. മാനസിക സമ്മർദ്ദം കുറയ്ക്കാനും, നല്ല ഉറക്കം ലഭിക്കാനും ഇത് ആവശ്യമാണ്.

Read more Photos on
click me!

Recommended Stories