ബ്രേക്ഫാസ്റ്റിന് ചോളം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ

Published : Feb 20, 2026, 10:36 AM IST

ശരിയായ അളവിൽ ചോളം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇത് ബ്രേക്ഫാസ്റ്റിന് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ഊർജ്ജം ലഭിക്കുന്നു

ചോളത്തിൽ കാർബോഹൈഡ്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രേക്ഫാസ്റ്റിന് ഇത് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.

25
ദഹനം ലഭിക്കുന്നു

ചോളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും നല്ല ദഹനം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

35
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ചോളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

45
ഗ്ലൂട്ടൻ ഫ്രീയാണ്

ഗ്ലൂട്ടൻ ഇൻടോളറൻസ്‌ ഉള്ളവർക്കും ചോളം കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. കാരണം ഇത് പൂർണമായും ഗ്ലൂട്ടൻ ഫ്രീയാണ്.

55
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചോളത്തിൽ ധാരാളം മഗ്നീഷ്യവും, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories