ബദാം എത്ര മണിക്കൂര്‍ കുതിര്‍ക്കണം? ഇതാണ് കൂടുതൽ ഗുണകരം

Published : Jan 04, 2026, 02:22 PM IST

ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പതിവായി ബദാം കഴിക്കുന്നത് 'മോശം' എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

PREV
18
ബദാം എത്ര മണിക്കൂര്‍ കുതിര്‍ക്കണം? ഇതാണ് കൂടുതൽ ഗുണകരം

പതിവായി ബദാം കഴിക്കുന്നത് 'മോശം' എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്‍പ്പെടെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.

28
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കും

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ ബദാമിന്റെ പങ്ക് നിർണായകമാണ്. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. കൂടാതെ മഗ്നീഷ്യം അസാധാരണമാംവിധം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണക്രമം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

38
ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ബദാം ഗുണം ചെയ്യും

കുതിര്‍ത്ത ബദാമില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ബദാം ഗുണം ചെയ്യും.

48
ബദാം പതിവായി കഴിക്കുന്നത് കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു.

ബദാം പതിവായി കഴിക്കുന്നത് കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു. സസ്യാധിഷ്ഠിത പ്രോട്ടീനും ഡയറ്ററി ഫൈബറും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്ക് വയറു നിറയുന്നതിനെ സൂചിപ്പിക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു.

58
ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ബദാമിന്റെ തൊലി ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. കുടൽ മൈക്രോബയോമിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്ക് പോഷണമായി പ്രവർത്തിക്കുന്നു. ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

68
ബദാം പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കും.

ബദാമിന് ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ബദാമിലെ വിറ്റാമിൻ ഇ, ചെമ്പ് എന്നിവ ചർമ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ബദാം പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കും.

78
ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.

ബദാം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ നല്ലത് കുതിര്‍ത്ത് കഴിക്കുന്നതാണ്. കുതിര്‍ത്ത ബദാമില്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.

88
ബദാം കുതിര്‍ക്കുന്നത് അവയുടെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കും.

ബദാം കുതിർക്കാൻ അനുയോജ്യമായ സമയം 8 മുതൽ 12 മണിക്കൂർ വരെയാണ്. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയെ മൃദുവാക്കുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും ചെയ്യും. ഇത് അവയുടെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കും.

Read more Photos on
click me!

Recommended Stories