
ഓട്സ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഏറെ ഗുണകരമാണ്. ഓട്സിൽ മാംഗനീസ്, ഫോസ്ഫറസ്, കോപ്പർ, ബി വൈറ്റമിൻസ്, അയൺ, സെലനിയം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പലതരം വൈറ്റമിനുകളും മിനറൽസും കൂടാതെ നൂറുകണക്കിന് ഫൈറ്റോ കെമിക്കൽസും അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
ഓട്സിലെ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയുടെ സംയോജനം രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് പ്ലാക്ക് അടിഞ്ഞു കൂടുന്നത് കുറയ്ക്കുന്നു. ഇത് ധമനികളിലും രക്തക്കുഴലുകളിലും എൽഡിഎൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
ഓട്സിലെ സംയുക്തങ്ങളായ ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു തരം നാരുകളും അവെനാൻത്രമൈഡുകൾ എന്നറിയപ്പെടുന്ന ഒരുതരം ആന്റിഓക്‌സിഡന്റുകളും ഈ ഗുണങ്ങൾക്ക് കാരണമാകാം.
ഓട്സിലെ ലയിക്കുന്ന നാരുകൾ ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അത് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഒരു കപ്പ് വരെ ഓട്സ് കഴിക്കുന്നത് വെറും നാല് ആഴ്ചകൾക്ക് ശേഷം കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ ഇടയാക്കും.
ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കുക മാത്രമല്ല, മൊത്തം കൊളസ്‌ട്രോളിന്റെ അളവിനെയും കുറയ്ക്കും. ഓട്‌സ് പതിവായി കഴിക്കുമ്പോൾ ഇത് മൊത്തത്തിലുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
ഓവർനൈറ്റ് ഓട്‌സ് വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. ചിയ സീഡ്, വാഴപ്പഴം, വിവിധ നട്സുകൾ എന്നിവ യോജിപ്പിച്ച് ഓട്സ് കഴിക്കാവുന്നതാണ്.
ഓട്സ് സ്മൂത്തിയാണ് മറ്റൊരു ഭക്ഷണം. ഓട്സ് പഴങ്ങൾ, ഈന്തപ്പഴം എന്നിവ ചേർത്ത് സ്മൂത്തിയായി കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.