പയർ, കടല, എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഓറഞ്ച്, പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
പാലും പാൽ ഉൽപ്പന്നങ്ങളും കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ്, ഇത് കുഞ്ഞിൻ്റെ എല്ലുകളുടെ വികാസത്തിന് നല്ലതാണ്.
ചൂടുള്ള സൂപ്പുകളും കഞ്ഞിയും കുടിക്കുന്നത് തണുപ്പുകാലത്ത് ശരീരത്തിന് കൂടുതൽ ചൂട് നൽകാൻ സഹായിക്കുന്നു.
ഗർഭിണികൾ തണുപ്പുകാലത്ത് ചീര, ഉലുവ, കടുക് ഇല പോലുള്ള പച്ചിലക്കറികൾ ധാരാളം കഴിക്കേണ്ടതുണ്ട്. കാരണം അവയിൽ അയണും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബദാം, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
Ameena Shirin