മത്തി, അയല പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Published : Jul 02, 2026, 04:31 PM IST

മത്സ്യങ്ങൾ പൊതുവേ ആരോ​ഗ്യകരമായ ഭക്ഷണമാണ്. സാൽമൺ പോലുള്ള വിലകൂടിയ മത്സ്യങ്ങൾ മാത്രമേ ആരോഗ്യകരമാണെന്ന് കരുതുന്നുണ്ടോ? എന്നാൽ അങ്ങനെയല്ല. വില കുറഞ്ഞ എന്നാൽ പോഷക​ഗുണങ്ങൾ ഏറെയുള്ള രണ്ട് മത്സ്യങ്ങളാണ് മത്തിയും അയലയും. 

PREV
17
മത്തി, അയല പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

മത്സ്യങ്ങൾ പൊതുവേ ആരോ​ഗ്യകരമായ ഭക്ഷണമാണ്. സാൽമൺ പോലുള്ള വിലകൂടിയ മത്സ്യങ്ങൾ മാത്രമേ ആരോഗ്യകരമാണെന്ന് കരുതുന്നുണ്ടോ? എന്നാൽ അങ്ങനെയല്ല. വില കുറഞ്ഞ എന്നാൽ പോഷക​ഗുണങ്ങൾ ഏറെയുള്ള രണ്ട് മത്സ്യങ്ങളാണ് മത്തിയും അയലയും.

27
മത്തിയിലും അയലയിലും ഒമേഗ-3 ധാരാളമായി അടങ്ങിയിരിക്കുന്നു

മത്തിയിലും അയലയിലും ഒമേഗ-3, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയം, തലച്ചോറ്, എല്ലുകൾ, മുടി എന്നിവയെ പിന്തുണയ്ക്കുന്ന പോഷകങ്ങളാണ്.

37
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ

മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ പോഷകഗുണമുള്ളവയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകിയേക്കാം. ശരീര കോശങ്ങളുടെ വളർച്ചയ്ക്കും തേയ്മാനം കുറയ്ക്കാനും ആവശ്യമായ പ്രോട്ടീൻ സ്രോതസ്സുകൂടിയാണ് മത്തി. മത്തിയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നേ കുറവാണ്. അതുകൊണ്ടുതന്നെ ഡയറ്റ് പ്ലാനുകളിൽ പലരും മത്തി ഉൾക്കൊള്ളിക്കാറുണ്ട്.

47
എല്ലിന്റെയും പല്ലിന്റെയും ആരോ​ഗ്യത്തിന് ആവശ്യമായ കാൽസ്യവും ഫോസ്ഫറസും മത്തിയിൽ അടങ്ങിയിട്ടുണ്ട്

എല്ലിന്റെയും പല്ലിന്റെയും ആരോ​ഗ്യത്തിന് ആവശ്യമായ കാൽസ്യവും ഫോസ്ഫറസും മത്തിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ അളവും മത്തിയിൽ ധാരാളമായുണ്ട്. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും സഹായിക്കുന്ന വിറ്റാമിൻ ബി 12.

57
മത്തി, അയല എന്നിവ ആരോഗ്യമുള്ള മുടിയെ പിന്തുണയ്ക്കുന്ന പോഷകങ്ങളാണ്.

മത്തി, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി12 ഉം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള മുടിയെ പിന്തുണയ്ക്കുന്ന പോഷകങ്ങളാണ്. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുകയും ശക്തവും തിളക്കമുള്ളതുമായ മുടി നൽകുന്നു.

67
മത്തി, അയല എന്നിവ സന്ധി വേദനm ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു

മത്തി, അയല എന്നിവ സന്ധി വേദനm ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു. ഈ മത്സ്യങ്ങളിൽ വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തി സഹായിക്കുന്നു. 

77
തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു

സമീകൃതാഹാരത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഭാഗമായി ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഈ മത്സ്യങ്ങൾ കുട്ടികളിലും മുതിർന്നവരിലും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു. ഇത് ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീനും അവശ്യ പോഷകങ്ങളും നൽകുന്നു.

Read more Photos on
click me!

Recommended Stories