മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 സിമ്പിൾ വഴികൾ

Published : Sep 09, 2026, 12:34 PM IST

കടയിൽ നിന്ന് മുട്ട വാങ്ങുമ്പോൾ അതിൽ ചിലത് കേടായിരിക്കുന്നത് കാണാം. മുട്ട കേടാകുകയോ ശരിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്താല്‍, അത് അപകടകരമായ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറിയേക്കാം.

PREV
17
മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

കടയിൽ നിന്ന് മുട്ട വാങ്ങുമ്പോൾ അതിൽ ചിലത് കേടായിരിക്കുന്നത് കാണാം. മുട്ട കേടാകുകയോ ശരിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്താല്‍, അത് അപകടകരമായ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറിയേക്കാം. അത്തരം മുട്ടകള്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ കേടായ മുട്ട നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

27
മുട്ട കേടായാൽ അപകടകരമായ ബാക്ടീരിയകളുടെ എണ്ണം കൂട്ടാം

മുട്ടയുടെ പുറംതോട് മാത്രം നോക്കി അത് കഴിക്കാൻ സുരക്ഷിതമാണോ എന്ന് എപ്പോഴും തിരിച്ചറിയാനാവില്ല. മാത്രമല്ല, ഫ്രിഡ്ജിൽ കുറച്ചുനാൾ ഇരുന്നുകഴിഞ്ഞാൽ അവ എപ്പോഴാണ് വാങ്ങിയതെന്ന് പലപ്പോഴും ഓർമ്മയുണ്ടാകില്ല.

37
വെള്ളവും ഒരു മുട്ടയും മാത്രം കൊണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം

മുട്ടയുടെ ഗുണനിലവാരവും പുതുമയും വീട്ടിലിരുന്ന് തന്നെ പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി വെള്ളവും ഒരു മുട്ടയും മാത്രം ആവശ്യമുള്ള ലളിതമായ ഒരു പരിശോധനാ രീതി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിചയപ്പെടുത്തുന്നു.

47
മുട്ട താഴേക്ക് താഴ്ന്ന് അടിയിൽ കിടക്കുകയാണെങ്കിൽ പുതിയതാണെന്ന് മനസിലാക്കാം

FSSAI തങ്ങളുടെ ഔദ്യോഗിക X (ട്വിറ്റർ) അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളവും ഒരു മുട്ടയും മാത്രം മതിയാകും. ഒരു ഗ്ലാസിൽ പകുതിയോളം വെള്ളം നിറച്ച ശേഷം മുട്ട അതിലേക്ക് ഇടുക. മുട്ട താഴേക്ക് താഴ്ന്ന് അടിയിൽ കിടക്കുകയാണെങ്കിൽ, അത് പുതിയതാണെന്ന് മനസിലാക്കാം. എന്നാൽ, അത് അടിഭാഗത്ത് നിവർന്നുനിൽക്കുകയാണെങ്കിൽ പഴക്കമുള്ളതാണെന്നാണ് മനസിലാക്കേണ്ടത്.

57
മുട്ട പൊട്ടിക്കുമ്പോൾ അസാധാരണമായ ഗന്ധം ഉണ്ടെങ്കിൽ കളയുക

മുട്ട ​മുകളിലേക്ക് പൊങ്ങി വരികയാണെങ്കിൽ കേടുവന്നതാകാൻ സാധ്യതയുണ്ട്. അതിനാൽ ആ മുട്ട ഉപയോ​ഗിക്കാതിരിക്കുക. മറ്റൊന്ന്, മുട്ട പൊട്ടിക്കുമ്പോൾ അസാധാരണമായ ഗന്ധം അല്ലെങ്കിൽ നിറവ്യത്യാസം ഉണ്ടെങ്കിലും ആ മുട്ട ഒഴിവാക്കുക.

67
മുട്ടയില്‍ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ അകത്തു കടക്കും.

മുട്ടയില്‍ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ അകത്തു കടക്കും. അത്തരം മുട്ടകള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം പാചകം ചെയ്താലും എല്ലാ ബാക്ടീരിയകളും നശിക്കുന്നില്ല. മുട്ടയുടെ പുറംതോടില്‍ വെളുത്ത പൊടി പോലുള്ള ഒരു വസ്തുവോ പൂപ്പലോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് ഫംഗസിന്റെ ലക്ഷണമാണ്. അത്തരം മുട്ടകളില്‍ പെന്‍സിലിയം അല്ലെങ്കില്‍ കഴിച്ചാല്‍ ദോഷകരമായേക്കാവുന്ന മറ്റ് ഫംഗസുകള്‍ അടങ്ങിയിരിക്കാം.

77
മുട്ട മഞ്ഞ പൊട്ടിയതും നിറം മങ്ങിയതുമാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാക്കുക

മുട്ട മഞ്ഞ പൊട്ടിയതും നിറം മങ്ങിയതുമാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാക്കുക. മുട്ട കുലുക്കുമ്പോള്‍ കുലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ ആ മുട്ട പഴയതാണെന്നും അതിനുള്ളില്‍ വാതകം രൂപപ്പെട്ടിട്ടുണ്ടെന്നും മനസിലാക്കുക.

Read more Photos on
click me!

Recommended Stories