പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ മുട്ടയിൽ ഇരുമ്പ്, വിറ്റാമിൻ ഡി, എ, ബി 12 എന്നിവയും അടങ്ങിയിരിക്കുന്നു. എച്ച്‌ഡിഎൽ കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു.

ഇന്ന് ലോക മുട്ട ദിനം. ധാരാളം പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഈ വർഷത്തെ ലോക മുട്ട ദിനത്തിന്റെ പ്രമേയം "ആരോഗ്യകരമായ ഭാവിക്ക് മുട്ട" എന്നതാണ്. ഉയർന്ന ഗുണമേന്മയുള്ള പോഷകാഹാരത്തിന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ മുട്ടയിൽ ഇരുമ്പ്, വിറ്റാമിൻ ഡി, എ, ബി 12 എന്നിവയും അടങ്ങിയിരിക്കുന്നു. എച്ച്‌ഡിഎൽ കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു.

വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. താരതമ്യേന കുറഞ്ഞ കലോറിയും ഗുണമേന്മയുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടവുമാണ് മുട്ട. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വിശപ്പ് കുറയ്ക്കാനും അധികം കലോറി ഉപഭോ​ഗം കുറയ്ക്കാനും മുട്ട സഹായിക്കും. 

ഒമേഗ-3ന്റെ നല്ല ഉറവിടമാണ് മുട്ട. ഒമേഗ-3 പ്രത്യേക തരം പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മുതൽ കണ്ണുകളെ സംരക്ഷിക്കുന്നതിന് വരെ മുട്ട സഹായകമാണ്. 

വിറ്റാമിൻ എ, വിറ്റാമിൻ ഇ, സെലിനിയം എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണിന്റെ ആരോഗ്യം, റെറ്റിനയുടെ പ്രവർത്തനം, പ്രായത്തിനനുസരിച്ച് ഡീജനറേറ്റീവ് കാഴ്ചയെ പ്രതിരോധിക്കാൻ സഹായിക്കുന്ന പ്രധാന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.

മുട്ടയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ എന്നിവയുൾപ്പെടെയുള്ള ചില നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ ഒരു സംരക്ഷണ പങ്ക് വഹിക്കുന്നു.

Read പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങൾ

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews