ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 സൂപ്പർഫുഡുകൾ കഴിക്കൂ

Published : Jan 13, 2026, 12:23 PM IST

പ്രമേഹം, ശരീരഭാരം, ഹൃദയരോഗം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി പ്രമേഹത്തിനും ഒടുവിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. ഇത് തടയാൻ ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ. 

PREV
15
ചീര

നല്ല ആരോഗ്യം ലഭിക്കുന്നതിന് ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഇലക്കറിയാണ് ചീര. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

25
ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

35
ചെറുപയർ

ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാനും ഫ്രീ റാഡിക്കലിനെ ചെറുക്കാനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

45
ഓട്സ്

മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, അയൺ, സിങ്ക് എന്നിവ ധാരാളം ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

55
രാഗി

മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകഗുണങ്ങൾ രാഗിയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories