
ദിവസവും രണ്ട് നേരം ഓട്സ് കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനം. ജർമ്മനിയിലെ ബോൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
പഠനത്തിൽ പങ്കെടുത്തവർ രണ്ട് ദിവസത്തേക്ക് കലോറി കുറഞ്ഞ ഓട്സ് മാത്രം കഴിച്ചു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ ലിപിഡ് അളവ് എന്നിവയുൾപ്പെടെ പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ട ഒരു മെറ്റബോളിക് സിൻഡ്രോം പങ്കെടുത്തവരിൽ കണ്ടെത്തി.
പങ്കെടുത്ത 32 പേരും വെള്ളത്തിൽ തിളപ്പിച്ച ഓട്‌സ് ഒരു ദിവസം രണ്ട് തവണ കഴിച്ചു. ആകെ 300 ഗ്രാം. ഓട്സിൽ പഴങ്ങളോ പച്ചക്കറികളോ പങ്കെടുത്തവർ ചേർത്തിരുന്നു.
ഓട്സ് ഭക്ഷണക്രമം പാലിച്ചവരുടെ കൊളസ്ട്രോളിന്റെ അളവ് "ഗണ്യമായി മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടേെത്തി. ആറ് ആഴ്ചകൾക്ക് ശേഷം, ഈ ഫലം സ്ഥിരമായി തുടർന്നതായി ഗവേഷകർ കണ്ടെത്തി.
ഓട്സ് കഴിക്കുന്ന ഗ്രൂപ്പിൽ എൽഡിഎൽ അഥവാ "മോശം" കൊളസ്ട്രോളിന്റെ അളവ് 10% കുറഞ്ഞതായി ബോൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷണൽ ആൻഡ് ഫുഡ് സയൻസിലെ ഗവേഷക മേരി-ക്രിസ്റ്റിൻ സൈമൺ പറഞ്ഞു.
കൊളസ്ട്രോൾ അളവ് സാധാരണ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും പ്രമേഹം തടയുന്നതിനും ഓട്സ് സഹായിക്കും. ഓട്‌സിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.
ഓട്സ് ഒരു ധാന്യമാണ്. ഇത് സ്വാഭാവികമായും പൂരിത കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പുഷ്ടവുമാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ദിവസം മുഴുവൻ സ്ഥിരമായ മെറ്റബോളിസവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാനോ കലോറി നിയന്ത്രിക്കാനോ ഓട്സ് മികച്ച ഭക്ഷണമാണ്. ഓട്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുവാക്കാനും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്നു.