വന്‍ വിലക്കുറവില്‍ ഐഫോണ്‍ 15; പണം ലാഭിക്കാന്‍ ഈ വഴികള്‍ സ്വീകരിക്കുക

Published : Aug 01, 2025, 02:00 PM IST

ഐഫോണ്‍ 15 സ്‌മാര്‍ട്ട്‌ഫോണിന് ആമസോണില്‍ ഇപ്പോള്‍ വന്‍ വിലക്കുറവ്, എങ്ങനെ ഡിസ്‌കൗണ്ടുകള്‍ നേടാമെന്ന് വിശദമായി 

PREV
16

ആപ്പിളിന്‍റെ ഐഫോണ്‍ 15 സ്‌മാര്‍ട്ട്‌ഫോണിന് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വില കുറഞ്ഞു. 128 ജിബി വേരിയന്‍റിനാണ് വലിയ വിലക്കുറവ് ഇപ്പോഴുള്ളത്.

26

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ വില്‍പനയില്‍ 59,999 രൂപയാണ് ഐഫോണ്‍ 15-ന്‍റെ 128 ജിബി വേരിയന്‍റിന് വില. ഈ ഫോണിന്‍റെ യഥാര്‍ഥ വില 69,999 രൂപയായിരുന്നു. ഇപ്പോള്‍ ആമസോണ്‍ നല്‍കുന്നത് 14 ശതമാനം ഡിസ്‌കൗണ്ട്.

36

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ആയിരം രൂപയുടെ ഡിസ്‌കൗണ്ടും ഇതിനൊപ്പം ലഭിക്കും. ആമസോണ്‍ പേ വഴി 1,799 രൂപ വരെ ക്യാഷ്‌ബാക്ക് സൗകര്യവും ആമസോണ്‍ നല്‍കുന്നു.

46

2,895 രൂപ മാസം വരുന്ന നിലയില്‍ ഇഎംഐ സൗകര്യം ആമസോണ്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ഇഎംഐ പ്ലാനുകള്‍ വഴി 2,701 രൂപ വരെ സേവ് ചെയ്യാനും കഴിയും.

56

6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഓലെഡ് ഡിസ്‌പ്ലെ, എ16 ബയോനിക് ചിപ്, 48 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 12 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഐഫോണ്‍ 15-ലുണ്ട്.

66

മാഗ്സേഫ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം പിന്തുണയ്ക്കുന്ന ഐഫോണ്‍ 15 സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലില്‍ ക്രാഷ് ഡിറ്റക്ഷന്‍, ഐപി68 വാട്ടര്‍ പ്രതിരോധം തുടങ്ങി മറ്റനേകം മികച്ച ഫീച്ചറുകളുമുണ്ട്.

Read more Photos on
click me!

Recommended Stories