ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതോടെ ചില പഴയ മോഡലുകള്‍ ആപ്പിള്‍ പിന്‍വലിക്കും, പട്ടികയില്‍ ഇവ

Published : Aug 27, 2025, 03:20 PM IST

ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സീരീസ് ലോഞ്ച് സെപ്റ്റംബര്‍ 9ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലേക്ക് വരുമ്പോള്‍ പഴയ ചില ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പിന്‍വലിച്ചേക്കും. അവ ഏതൊക്കെയെന്ന് ഊഹിക്കാം. 

PREV
16

ഓരോ പുത്തന്‍ സീരീസ് ഐഫോണുകളും പുറത്തിറക്കുമ്പോള്‍ പഴയ ചില ഫോണുകള്‍ പിന്‍വലിക്കുന്ന പതിവ് ആപ്പിളിനുണ്ട്.

26

2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ഇത്തരത്തില്‍ ചില പഴയ ഡിവൈസുകള്‍ ആപ്പിള്‍ പിന്‍വലിക്കും. 

36

സാധാരണയായി, തൊട്ടു മുന്‍ വര്‍ഷത്തെ രണ്ട് നോണ്‍-പ്രോ ഫ്ലാഗ്ഷിപ്പുകള്‍ ആപ്പിള്‍ നിലനിര്‍ത്താറുണ്ട്. അതേസമയം പ്രോ മോഡലുകള്‍ പിന്‍വലിക്കാറാണ് പതിവ്.

46

അതിനും മുമ്പത്തെ സീരീസിലെ, അതായത് 2023ലെ രണ്ട് നോണ്‍-പ്രോ മോഡലുകള്‍ പിന്‍വലിക്കുകയും ചെയ്യും.

56

ഈ സൂചന വച്ച് നോക്കിയാല്‍, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ ഫോണ്‍ മോഡലുകള്‍ ഐഫോണ്‍ 17 ലൈനപ്പ് വരുന്നതോടെ പിന്‍വലിക്കപ്പെടും.

66

അതായത്, ഐഫോണ്‍ 17 ശ്രേണി അവതരിപ്പിച്ചാലും ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് വേരിയന്‍റുകള്‍ തുടര്‍ന്നും വാങ്ങാന്‍ വിപണിയില്‍ ലഭ്യമായിരിക്കും.

Read more Photos on
click me!

Recommended Stories