മറ്റ് ഐഫോണ്‍ ഫ്ലാഗ്‌ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വിലക്കുറവുള്ള ഐഫോണുകളാണ് ഇ സീരീസില്‍ വരുന്നത്. ഐഫോണ്‍ 16ഇയുടെ പിന്‍ഗാമിയായി എത്തുന്ന ഐഫോണ്‍ 17ഇയില്‍ ഒട്ടനവധി സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കുന്നു. പുതിയ ആപ്പിള്‍ സിലിക്കോണ്‍ ചിപ്, ഡിസ്‌പ്ലെ അപ്‌ഗ്രേഡ്, നവീകരിച്ച ഫ്രണ്ട് ക്യാമറ തുടങ്ങിയവ ഐഫോണ്‍ഇയിലുണ്ടാകും എന്നാണ് പറയപ്പെടുന്നത്.
25
1. പുതിയ ആപ്പിള്‍ സിലിക്കോണ്‍
എ18 ചിപ്പിലാണ് ഐഫോണ്‍ 16ഇ പുറത്തിറങ്ങിയതെങ്കില്‍ ഐഫോണ്‍ 17ഇയില്‍ പുതിയ എ19 ചിപ്പ് വരുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ 17ന് കരുത്ത് പകരുന്ന ചിപ്പാണിത്.
35
2. ഡിസ്‌പ്ലെ അപ്‌ഗ്രേഡുകള്‍
ഐഫോണ്‍ 17ഇ ഡിസ്‌പ്ലെയ്ക്ക് ചുറ്റും നേര്‍ത്ത ബെസ്സല്‍സ് അവതരിപ്പിക്കുമെന്നാണ് ഇലെകിന്‍റെ റിപ്പോര്‍ട്ട്. ഇത് കുറച്ചുകൂടി വലിയ സ്‌ക്രീന്‍ നല്‍കും. ഹൈ-എന്‍ഡ് ഐഫോണുകളിലെ പോലെ ഡൈനാമിക് ഐലന്‍ഡും പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ 17 സീരീസില്‍ അവതരിപ്പിച്ച 18-മെഗാപിക്‌സല്‍ സെന്‍റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ ഐഫോണ്‍ 17ഇയിലും വന്നേക്കും. സ്‌ക്വയര്‍ രൂപത്തിലുള്ള സെന്‍സര്‍, കൂടുതല്‍ ഫീല്‍ഡ് ഓഫ് വ്യൂ, ഗ്രൂപ്പ് സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും മെച്ചപ്പെട്ട ഫ്രെയിമിംഗ് എന്നിവ ഈ സെന്‍റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയിലുണ്ട്.