2026-ന്‍റെ തുടക്കത്തില്‍ വിപണിയിലുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളെ ഈ ലേഖനം പരിചയപ്പെടുത്തുന്നു. സാംസങ് ഗാലക്‌സി എസ്26 അൾട്ര, ഐഫോൺ 17 പ്രോ മാക്സ്, ഗാലക്‌സി ഇസഡ് ഫോൾഡ് 7 തുടങ്ങിയ മുൻനിര മോഡലുകളുടെ പ്രധാന സവിശേഷതകൾ ഈ ലേഖനത്തില്‍ വിവരിക്കുന്നു.
ഗാലക്‌സി എസ്26 അള്‍ട്ര ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണായി കണക്കാക്കപ്പെടുന്നു. അത്യാധുനിക ഹാർഡ്‌വെയറും ഉയർന്ന പ്രകടനവും, ശക്തമായ സൂം കഴിവോടെയുള്ള 200എംപി പ്രധാന ക്യാമറ, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് / എക്‌സിനോട് 2600 പ്രോസസർ, മറ്റുള്ളവർക്ക് സ്ക്രീൻ കാണാൻ ബുദ്ധിമുട്ടാക്കുന്ന പ്രൈവസി ഡിസ്‌പ്ലെ സാങ്കേതികവിദ്യ എന്നിവ സാംസങ് ഗാലക്‌സി എസ്26 അള്‍ട്രയുടെ സവിശേഷതകളാണ്.
25
2. ആപ്പിള്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്
ഐഫോണ്‍ 17 പ്രോ മാക്‌സ് 2026-ലെ ഏറ്റവും ശക്തമായ സ്‌മാർട്ട്ഫോണുകളിലൊന്നും ആപ്പിളിന്‍റെ ഏറ്റവും ഉയർന്ന സ്പെസിഫിക്കേഷൻ ഫോണ്‍ മോഡലും ആണ്. ഏറ്റവും നവീനമായ എ19 പ്രോ ചിപ്പ്, 6.9 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലേ, 3000 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ്, അലുമിനിയം ബോഡി, ചൂട് ക്രമീകരിക്കാനുള്ള വേപ്പര്‍ ചേംബര്‍ കൂളിംഗ് സിസ്റ്റം, 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് (ഐഫോണ്‍ ശ്രേണിയിൽ വച്ച് ഏറ്റവും മികച്ച ബാറ്ററി ലൈഫ്) എന്നിവ ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ സവിശേഷതകളാണ്.
35
3. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7
ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7 ശക്തവും മൾട്ടിടാസ്‌കിംഗ് ആവശ്യവുള്ളവരുമായ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫോൾഡബിൾ ഫോൺ ആയി കണക്കാക്കപ്പെടുന്നു. 8-ഇഞ്ച് ഇന്നര്‍ ഡിസ്പ്ലേ ടാബ്‌ലറ്റ് പോലെയുള്ള അനുഭവം നല്‍കും. സ്ലിം ഫോൾഡബിൾ ഡിസൈൻ, കൂടുതൽ ദൃഢതയ്ക്കായി Armor Flex Hinge, ഐപി48 റേറ്റിംഗ്, 200എംപി ക്യാമറ സംവിധാനം എന്നിവ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7 ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകതകളാണ്.
പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് ഫോൺ വിപണിയിലെ ഏറ്റവും ദൃഢമായ ഫോൾഡബിൾ സ്‌മാർട്ട്ഫോൺ ആയി അറിയപ്പെടുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കാന്‍ ഐപി68 റേറ്റിംഗ് ലഭിക്കുന്ന ആദ്യ ഫോൾഡബിൾ സ്‌മാര്‍ട്ട്‌ഫോണാണിത്. ഗിയര്‍ലെസ് ഹിഞ്ച് ഡിസൈന്‍, ഗോറില്ല ഗ്ലാസ് വിക്‌ടസ് 2, ടെന്‍സര്‍ ജി5 ചിപ്, സ്വകാര്യത മുൻനിർത്തിയ എഐ ഫീച്ചറുകൾലളിതമായ സോഫ്റ്റ്‌വെയർ അനുഭവം എന്നിവ ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകതകളാണ്.
55
മോട്ടോറോള റേസ്സര്‍ അള്‍ട്ര (2026)
റേസ്സര്‍ അള്‍ട്ര 2026-ലെ മികച്ച ഫ്ലിപ്-സ്റ്റൈല്‍ ഫോൾഡബിൾ ഫോൺ ആയി കണക്കാക്കപ്പെടുന്നു. 4-ഇഞ്ച് പുറം ഡിസ്പ്ലേ, 7-ഇഞ്ച് ഇന്നര്‍ ഡിസ്പ്ലേ ഫോൺ തുറക്കാതെ തന്നെ ആപ്പുകൾ ഉപയോഗിക്കാനും മെസേജുകൾക്ക് മറുപടി നൽകാനും Google Gemini ഉപയോഗിക്കാനും കഴിയും ടൈറ്റാനിയം-റീഇന്‍ഫോഴ്‌സ്‌ഡ് ഹിഞ്ചാണ് മറ്റൊരു പ്രധാന സവിശേഷത.