ഡിസ്‌പ്ലെ മുതല്‍ ക്യാമറ വരെ ഞെട്ടിക്കാന്‍ ആപ്പിള്‍; ഫോള്‍ഡബിള്‍ 'ഐഫോണ്‍ അള്‍ട്ര' ഫീച്ചറുകള്‍ ഇവ

Published : Apr 20, 2026, 10:59 AM IST

ആപ്പിള്‍ കന്നി ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ്. 'ഐഫോണ്‍ അള്‍ട്ര' എന്നായിരിക്കും ഫോണ്‍ അറിയപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഹൈ-എന്‍ഡ് ഐഫോണ്‍ കൂടിയായിരിക്കും അള്‍ട്ര. ഐഫോണ്‍ അള്‍ട്രയില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍…

PREV
16
1. ബുക്ക്-സ്റ്റൈല്‍ ഡിസൈന്‍

വളരെ വ്യത്യസ്തമായ ഡിസൈനോടെയായിരിക്കും ഐഫോണ്‍ അള്‍ട്രയുടെ വരവ്. ബുക്ക്-സ്റ്റൈല്‍ ഡിസൈനായിരിക്കും ഫോണിനെന്നാണ് സൂചന. ഒരു ഐപാഡ് മിനിയുടെ വലിപ്പമായിരിക്കും ഫോണിന്. ഇന്നര്‍ സ്‌ക്രീനിന് ക്രീസ്-ഫ്രീ ഡിസ്‌പ്ലെ പ്രതീക്ഷിക്കാം. ടൈറ്റാനിയം ബോഡിയായിരിക്കും ഐഫോണ്‍ അള്‍ട്രയ്‌ക്കുണ്ടാവുക എന്നും പറയപ്പെടുന്നു.

26
2. വ്യത്യസ്‌തമായ ഡിസ്‌പ്ലെ സൈസ്

ഐഫോണ്‍ അള്‍ട്രയുടെ ഔട്ടര്‍ ഡിസ്‌പ്ലെയ്‌ക്ക് 5.3 മുതല്‍ 5.5 ഇഞ്ച് വരെയാണ് വലിപ്പം പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്നര്‍ ഡിസ്‌പ്ലെയുടെ വലിപ്പം 7.6 മുതല്‍ 7.8 ഇഞ്ച് വരെയാകാം. ഔട്ടര്‍ സ്‌ക്രീന്‍ ഐഫോണ്‍ മിനിയെയും ഇന്നര്‍ സ്ക്രീന്‍ ഐപാഡ് മിനിയെയും ഓര്‍മ്മിപ്പിക്കും.

36
3. ഇരട്ട റിയര്‍ ക്യാമറ

ഐഫോണ്‍ അള്‍ട്രയ്‌ക്ക് രണ്ട് റിയര്‍ ക്യാമറകളാണ് പിന്‍ഭാഗത്ത് പ്രതീക്ഷിക്കുന്നത്. ഇതിലൊന്ന് 48-മെഗാപിക്‌സലിന്‍റെ പ്രധാന സെന്‍സറാണ്. രണ്ടാമത്തെ റിയര്‍ ക്യാമറ 48എംപി അള്‍ട്രാ വൈഡ് ലെന്‍സും. എന്നാല്‍ വിശാലമായ സൂം ഫീച്ചറോടെയുള്ള ടെലിഫോട്ടോ ലെന്‍സ് ഈ ഫോണിലുണ്ടാവില്ല. ഇരു ഡിസ്‌പ്ലെകളിലും 18എംപിയുടെ സെന്‍റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നു. ഹോള്‍-പഞ്ച് ഡിസൈനാണ് ഇതിനുണ്ടാവുക.

46
4. സോഫ്റ്റ്‌വെയര്‍: ഐഒഎസ് 27

ഒരു മിനി ഐപാഡായി ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ മള്‍ട്ടി-ടാസ്‌കിംഗ് കേന്ദ്രീകൃതമായിരിക്കും ഐഫോണ്‍ ഫോള്‍ഡ്. ഐഫോണ്‍ അള്‍ട്രയ്‌ക്ക് മാത്രമായുള്ള സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. ഐപാഡിന് സമാനമായ ലേഔട്ടും വന്നേക്കും. ഐഒഎസ് 27 ആയിരിക്കും ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും പറയപ്പെടുന്നു.

56
5. ആപ്പിള്‍ സിലിക്കോണ്‍: എ20 പ്രോ ചിപ്പ്

ഏറ്റവും പുതിയ എ20 പ്രോ ചിപ്പും ആപ്പിളിന്‍റെ സ്വന്തം സി2 സെല്ലുലാര്‍ മോഡവും കരുത്തുപകരുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ കൂടിയായിരിക്കും ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിളായ ഐഫോണ്‍ അള്‍ട്ര. ഇതേ ചിപ്പ്, മോഡം ഫീച്ചറുകള്‍ സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയിലും പ്രതീക്ഷിക്കുന്നു. 12 ജിബി റാം, LPDDR5 എന്നിവയും സാങ്കേതിക മേന്‍മകളിലുണ്ടാവും.

66
6. ടച്ച് ഐഡി

ഐഫോണ്‍ ഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫേസ് ഐഡി നല്‍കിയേക്കില്ല. പകരം, ഐഫോണ്‍ അള്‍ട്രയില്‍ ടച്ച് ഐഡി ആപ്പിള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇത് പവര്‍ ബട്ടണുമായി ഇന്‍റഗ്രേറ്റ് ചെയ്‌തതായിരിക്കും. ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവയ്‌ക്ക് സമാനമായിരിക്കാം ഈ സാങ്കേതികത.

Read more Photos on
click me!

Recommended Stories