MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് വീണ്ടും വിപണിയില്‍; സ്വന്തമാക്കാൻ ഇത് അവസാന അവസരമോ?

സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് വീണ്ടും വിപണിയില്‍; സ്വന്തമാക്കാൻ ഇത് അവസാന അവസരമോ?

സ്‍മാർട്ട്ഫോൺ രംഗത്ത് പുതുമകളുമായി മുന്നേറുന്ന സാംസങ് തങ്ങളുടെ അത്യാധുനിക മോഡലായ ഗാലക്സി Z ട്രൈഫോൾഡ് വീണ്ടും വിപണിയിൽ എത്തിക്കുകയാണ്. എന്നാൽ, ഈ തിരിച്ചുവരവ് ദീർഘകാലത്തേക്കുള്ളത് അല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്.

1 Min read
Author : Jomit Jose
Published : Apr 10 2026, 12:03 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
ഗാലക്‌സി ഇസഡ് ട്രൈഫോൾഡ്
Image Credit : Getty

ഗാലക്‌സി ഇസഡ് ട്രൈഫോൾഡ്

ദക്ഷിണ കൊറിയയിൽ ഇതിനകം തന്നെ ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് മോഡൽ സാംസങ് നിർത്തലാക്കിയിരുന്നു. യുഎസിലും സ്റ്റോക്ക് തീർന്നതോടെ വിൽപ്പന അവസാനിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എങ്കിലും, ഏപ്രിൽ 10 മുതൽ യുഎസിൽ പരിമിതമായ തോതിൽ വീണ്ടും ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചു. ഈ ഫോണിന്‍റെ വില്‍പനയ്‌ക്കായി സാംസങ്ങിന്‍റെ വെബ്‌സൈറ്റില്‍ കൗണ്ട്‌ഡൗണ്‍ തുടങ്ങി. 

25
എവിടെ നിന്ന് വാങ്ങാം
Image Credit : Samsung

എവിടെ നിന്ന് വാങ്ങാം

സാംസങ്ങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിനൊപ്പം, ചില തെരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഈ ഡിവൈസ് ലഭ്യമാകും. എന്നാൽ, സ്റ്റോക്ക് വളരെ കുറവായിരിക്കും. പല ഫിസിക്കൽ സ്റ്റോറുകൾക്കും ഒരോ രണ്ടെണ്ണം മാത്രമേ ലഭിക്കുകയുള്ളു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുറച്ച് കൂടുതലായി ലഭിക്കാമെങ്കിലും, ആവശ്യക്കാർക്ക് ഇത് സ്വന്തമാക്കുന്നത് എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

Related Articles

Related image1
വിവോ ടി5 പ്രോ 5ജി ഇന്ത്യയിൽ ഏപ്രിൽ 15ന് പുറത്തിറങ്ങും; പുതിയ കളർ ഓപ്ഷനുകളും ഫീച്ചറുകളും പുറത്ത്
Related image2
റിയൽമി സി100 4ജി പുറത്തിറങ്ങി; 8000 എംഎഎച്ച് ബാറ്ററിയും കരുത്തുറ്റ ഡിസൈനും
35
ഫോണിന്‍റെ വില
Image Credit : Samsung

ഫോണിന്‍റെ വില

കഴിഞ്ഞ വർഷം ഡിസംബർ 12-ന് ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ച ഗാലക്സി Z ട്രൈഫോൾഡ്, സാംസങ്ങിന്റെ എൻജിനീയറിംഗ് കഴിവിന്റെ പ്രദർശനമായിരുന്നു. അതേസമയം വലിയ വിപണികളെയും വൻ വിൽപ്പനയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഉൽപ്പന്നമായിരുന്നില്ല ഇത്. അതിന്‍റെ വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ, സമ്പന്ന ഉപഭോക്താക്കളെയും ടെക് പ്രേമികളെയും ലക്ഷ്യമിട്ടതാണ് ഈ മോഡൽ. യുഎസിൽ ഇത് ഏകദേശം 2,899 ഡോളർ (ഏകദേശം 2.68 ലക്ഷം രൂപ) വിലയിൽ പുറത്തിറങ്ങിയിരുന്നു.

45
ഫ്ലാഗ്‌ഷിപ്പ് ഫീച്ചറുകള്‍
Image Credit : Samsung

ഫ്ലാഗ്‌ഷിപ്പ് ഫീച്ചറുകള്‍

ട്രിപ്പിൾ-ഫോൾഡ് ഡിസൈൻ ആണ് ഈ സ്‍മാർട്ട്ഫോണിന്‍റെ പ്രധാന ആകർഷണം. രണ്ട് ഹിഞ്ചുകൾ ഉപയോഗിച്ച് ഇത് ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള ടാബ്‌ലെറ്റ് സ്ക്രീനായി മാറ്റാൻ സാധിക്കും. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും 1,600 നിറ്റ് വരെ ബ്രൈറ്റ്‌നസും ഉള്ള എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 5,600 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗും, കൂടാതെ ക്വാൽക്കം സ്‍നാപ് ഡ്രാഗൺ എലൈറ്റ് ചിപ്സെറ്റും ഈ ഫോണിന് കരുത്ത് നൽകുന്നു.

55
എന്തുകൊണ്ട് നിര്‍ത്തി!
Image Credit : Samsung

എന്തുകൊണ്ട് നിര്‍ത്തി!

ഗാലക്‌സി ഇസഡ് ട്രൈഫോൾഡിന്‍റെ ക്യാമറ വിഭാഗത്തിൽ 200എംപി പ്രധാന സെൻസർ ഉൾപ്പെടെ മൂന്ന് റിയർ ക്യാമറകളും, 10എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന നിർമ്മാണ ചെലവും സങ്കീർണ്ണമായ ഡിസൈനും കാരണം ഈ മോഡൽ നിലനിർത്തുന്നത് വെല്ലുവിളിയായതിനാൽ, ഇത് അവസാനമായി വിപണിയിൽ എത്തുന്നതായിരിക്കാം എന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
Samsung (സാംസങ്)
സ്മാർട്ട്ഫോൺ
ഗാഡ്ജെറ്റുകൾ

Latest Videos
Recommended Stories
Recommended image1
വിവോ ടി5 പ്രോ 5ജി ഇന്ത്യയിൽ ഏപ്രിൽ 15ന് പുറത്തിറങ്ങും; പുതിയ കളർ ഓപ്ഷനുകളും ഫീച്ചറുകളും പുറത്ത്
Recommended image2
റിയൽമി സി100 4ജി പുറത്തിറങ്ങി; 8000 എംഎഎച്ച് ബാറ്ററിയും കരുത്തുറ്റ ഡിസൈനും
Recommended image3
ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 പുറത്തിറങ്ങി; 9000 എംഎഎച്ച് ബാറ്ററിയും ശക്തമായ സ്‍‍നാപ്ഡ്രാഗൺ ചിപ്സെറ്റും പ്രധാന ആകർഷണം
Related Stories
Recommended image1
വിവോ ടി5 പ്രോ 5ജി ഇന്ത്യയിൽ ഏപ്രിൽ 15ന് പുറത്തിറങ്ങും; പുതിയ കളർ ഓപ്ഷനുകളും ഫീച്ചറുകളും പുറത്ത്
Recommended image2
റിയൽമി സി100 4ജി പുറത്തിറങ്ങി; 8000 എംഎഎച്ച് ബാറ്ററിയും കരുത്തുറ്റ ഡിസൈനും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved