സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ഗുരുതരമായ അവസ്ഥയാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്‌ട്രോക്കിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും വ്യായാമം സഹായിക്കുന്നു.
24
ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം
ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ സ്ട്രോക്ക് സാധ്യത ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലീവ് ഓയിൽ, നട്സ് എന്നിവ ധാരാളമായി കഴിക്കാം. കൂടാതെ റെഡ് മീറ്റ്, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തിക്കൊണ്ട് മീൻ, ചിക്കൻ എന്നിവ ഉപയോഗിക്കാം. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
34
രക്തസമ്മർദ്ദം നിയന്ത്രിക്കുക
ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിലെ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും അവ പൊട്ടാനോ കട്ടപിടിക്കാനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിനായി രക്തസമ്മർദ്ദം എപ്പോഴും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഈ കൊഴുപ്പ് പാളികൾ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ചെറുതാക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് പൊട്ടി രക്തം കട്ടപിടിക്കാൻ ഇടയാക്കുകയോ ചെയ്യും. ഇത് സ്ട്രോക്ക് വരുന്നതിന് കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam