മണിക്കൂറുകളോളം മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാൽ ഇതിനായി ഉറക്കസമയം മാറ്റിവെക്കുന്നത് ശരീരത്തിലെ രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുന്നതിന് കാരണമാകും.
കിടക്കാൻ പോകുന്നതിന് മുൻപായി മനസ്സിനും ശരീരത്തിനും ആശ്വാസം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നത് ഉറങ്ങാൻ സമയമായി എന്ന സിഗ്നൽ ശരീരത്തിന് നൽകാൻ സഹായിക്കും. എല്ലാ ദിവസവും ഒരേ സമയത്ത് കിടക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും.
25
ഫോൺ ഉപയോഗം നിയന്ത്രിക്കാം
കിടക്കുന്നതിന് തൊട്ടുമുമ്പ് ഫോൺ നോക്കുന്നതോ ടിവി കാണുന്നതോ ഉറക്കത്തിന്റെ സ്വാഭാവിക താളത്തെ ദോഷകരമായി ബാധിക്കും. സ്ക്രീനുകൾക്ക് മുന്നിൽ ദീർഘനേരം ചെലവഴിക്കുന്നത് ഉറക്കക്കുറവിലേക്കും അത് വഴി പല രോഗങ്ങളും വരാനും കാരണമാകുന്നു.
35
കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക.
ലൈറ്റുകൾ ഓൺ ചെയ്തിടുന്നതും കിടക്കുന്ന സമയം ടിവി കാണുന്നതും നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും. കിടപ്പുമുറി എപ്പോഴും ഇരുണ്ടതും, ശാന്തവും, ആവശ്യത്തിന് തണുപ്പുള്ളതുമായിരിക്കണം. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
55
പതിവായി വ്യായാമം ചെയ്യുക
പതിവായ വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ സമയവും ഗുണനിലവാരവും കൂട്ടാൻ സഹായിക്കും. അതേസമയം വ്യായാമം ചെയ്യുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തെ കൂടുതൽ ഉണർവുള്ളതാക്കുകയും ഉറക്കം വരാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam