വിളർച്ച മാറ്റാം, ഹീമോഗ്ലോബിൻ കൂട്ടാം; കഴിക്കാം ഈ പഴങ്ങൾ

Published : Feb 24, 2026, 02:11 PM IST

നല്ല ആരോഗ്യത്തിന് ശരീരത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിൽ കാണുന്ന ഈ പ്രോട്ടീനാണ് ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്നത്.

PREV
19
വിളർച്ച മാറ്റാം, ഹീമോഗ്ലോബിൻ കൂട്ടാം; കഴിക്കാം ഈ പഴങ്ങൾ

ഇരുമ്പ് ധാരാളമടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാന്‍ സഹായിക്കും.

29
ആപ്പിള്‍

ആപ്പിളിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ മികച്ചതാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.

39
ഉണങ്ങിയ ആപ്രിക്കോട്ട്

ഉണങ്ങിയ ആപ്രിക്കോട്ടിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. ഹീമോഗ്ലോബിൻ കൂട്ടാൻ ഇത് കഴിക്കാം.

49
മാതളം

മാതളത്തിൽ ഇരുമ്പ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. ഇത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന ഒരു സൂപ്പർ ഫ്രൂട്ടാണ്.

59
വാഴപ്പഴം

വാഴപ്പഴം ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ്. ഇതിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്.

69
കിവി

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് കിവി. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.

79
ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി പോലുള്ള ബെറിപ്പഴങ്ങൾ ഇരുമ്പിന്‍റെയും വിറ്റാമിൻ സിയുടെയും കലവറ കൂടിയാണ്. അതിനാല്‍ ഇവയും കഴിക്കാം.

89
പേരയ്ക്ക

പേരയ്ക്കയിൽ ഇരുമ്പ്, വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും.

99
തണ്ണിമത്തൻ

തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പഴമാണ്. ഇതിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories