എന്താണ് ബാക്ടീരിയൽ വാഗിനോസിസ് ? ലക്ഷണങ്ങളും കാരണങ്ങളും
അസാധാരണമായ യോനി ഡിസ്ചാർജ് മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഗണ്യമായ സ്ത്രീകളെ ബാധിച്ചിട്ടുണ്ടെങ്കിലും ബാക്ടീരിയൽ വാഗിനോസിസ് ഇപ്പോഴും തിരിച്ചറിയപ്പെടാത്തതും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതുമാണ്.
27
യോനിയിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ മൂലമാണ് ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകുന്നത്
ഫംഗസ് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യോനിയിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ മൂലമാണ് ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകുന്നത്. പ്രാഥമികമായി ലാക്ടോബാസിലസ്, ഇത് ഒരു അസിഡിക് അന്തരീക്ഷം നിലനിർത്താനും ദോഷകരമായ സൂക്ഷ്മാണുക്കൾ വളരുന്നത് തടയാനും സഹായിക്കുന്നു. ഈ സന്തുലിതാവസ്ഥ അസ്വസ്ഥമാകുമ്പോൾ അത് ബാക്ടീരിയൽ വാഗിനോസിസിയിലേക്ക് നയിച്ചേക്കാം.
37
ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.
ഈ അവസ്ഥ സാധാരണയായി ജീവന് ഭീഷണിയല്ലെങ്കിലും അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.
യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്
യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്. സംരക്ഷിത ലാക്ടോബാസില്ലിയുടെ കുറവും തുടർന്ന് ദോഷകരമായ ബാക്ടീരിയകളുടെ വർദ്ധനവും മൂലം യോനിയിലെ ബാക്ടീരിയൽ സന്തുലിതാവസ്ഥ അസ്വസ്ഥമാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കവിത കോവി പറയുന്നു.
57
നേരിയ അസ്വസ്ഥത അല്ലെങ്കിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിൽ നിന്ന് അസാധാരണമായ ദുർഗന്ധം
നേരിയ അസ്വസ്ഥത അല്ലെങ്കിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിൽ നിന്ന് അസാധാരണമായ ദുർഗന്ധം എന്നിവയാണ് ബാക്ടീരിയൽ വാഗിനോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മിക്ക സ്ത്രീകളിലും രോഗലക്ഷണങ്ങൾ കാണാറില്ല, അതുകൊണ്ടുതന്നെ അവരുടെ അവസ്ഥ തിരിച്ചറിയാൻ പ്രയാസമാണെന്ന് ഡോ. കവിത കോവി പറഞ്ഞു.
67
പെൽവിക് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി വിദഗ്ധ്ർ പറയുന്നു
ചികിത്സയുടെ അഭാവം രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോ. കോവി മുന്നറിയിപ്പ് നൽകുന്നു. കാരണം, അത് ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെൽവിക് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി വിദഗ്ധ്ർ പറയുന്നു. കൂടാതെ, ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
77
ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഹോർമോൺ മാറ്റങ്ങൾ, ചില ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം
ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഹോർമോൺ മാറ്റങ്ങൾ, ചില ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ബാക്ടീരിയൽ വാഗിനോസിസിനുള്ള സാധ്യത കൂട്ടുന്നു. സ്രവങ്ങൾ, ദുർഗന്ധം അല്ലെങ്കിൽ അസ്വസ്ഥത എന്നിവയിൽ സ്ഥിരമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ എടുക്കുകയാണ് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam