മലബന്ധ പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം

Published : Sep 18, 2026, 04:15 PM IST

ദിവസവും നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് മലബന്ധം. ഇത് പലപ്പോഴും ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമായേക്കാം.

PREV
16
മലബന്ധ പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം

ദിവസവും നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് മലബന്ധം. ഇത് പലപ്പോഴും ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമായേക്കാം. മലവിസർജ്ജനത്തിലെ ക്രമക്കേടുകൾ മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾക്കും വഴിയൊരുക്കിയേക്കാം. മലബന്ധം പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കാനും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. മലബന്ധ പ്രശ്നം പതിവായി അലട്ടുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

26
പച്ച പപ്പായയിൽ ഏകദേശം 85% മുതൽ 88% വരെ ജലാംശമുണ്ട്.

പച്ച പപ്പായയിൽ ദഹനത്തെ സഹായിക്കുന്ന 'പാപെയ്ൻ' എന്ന എൻസൈമും ആരോഗ്യകരമായ ദഹനത്തിന് ഉതകുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. കുടലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം നിലനിർത്താനും പപ്പായ സഹായിച്ചേക്കാം. പപ്പായയിൽ ഏകദേശം 85% മുതൽ 88% വരെ ജലാംശമുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും മലം മൃദുവാക്കി എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

36
ഉണങ്ങിയ പ്ലം പഴങ്ങളിൽ (പ്രൂൺസ്) ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്

ഉണങ്ങിയ പ്ലം പഴങ്ങളിൽ (പ്രൂൺസ്) ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലയിക്കാത്ത നാരുകൾ മലത്തിന് ആവശ്യമായ വ്യാപ്തി നൽകുന്നു. അതേസമയം, ലയിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയിലൂടെ മലം എളുപ്പത്തിൽ നീങ്ങാൻ സഹായിക്കുന്നു.

46
കിവിപ്പഴത്തിൽ ആക്റ്റിനിഡിൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്.

ഡയറ്ററി ഫൈബർ, ജലാംശം, കൂടാതെ മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുന്ന 'ആക്റ്റിനിഡിൻ' എന്ന എൻസൈം കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കിവിപ്പഴത്തിൽ ആക്റ്റിനിഡിൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു.

56
തൊലി കളയാത്ത ആപ്പിളുകളിൽ വെള്ളം, ലയിക്കുന്ന നാര് (പെക്റ്റിൻ), ലയിക്കാത്ത നാര് എന്നിവ

തൊലി കളയാത്ത ആപ്പിളുകളിൽ വെള്ളം, ലയിക്കുന്ന നാര് (പെക്റ്റിൻ), ലയിക്കാത്ത നാര് എന്നിവയുടെ സമൃദ്ധമായ മിശ്രിതം അടങ്ങിയിട്ടുള്ളതിനാൽ അവ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു. തൊലിയിലുമുള്ള ലയിക്കുന്ന നാരുകൾ വെള്ളവുമായി ചേരുമ്പോൾ ജെൽ പോലുള്ള ഒരു പദാർത്ഥം രൂപപ്പെടുത്തുകയും ഇത് മലം മൃദുവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

66
ഓട്‌സ് മലബന്ധത്തിന് നല്ലതാണ്. കാരണം അതിൽ ധാരാളം നാരുകൾ (ഡയറ്ററി ഫൈബർ) അടങ്ങിയിട്ടുണ്ട്.

ഓട്‌സ് മലബന്ധത്തിന് നല്ലതാണ്. കാരണം അതിൽ ധാരാളം നാരുകൾ (ഡയറ്ററി ഫൈബർ) അടങ്ങിയിട്ടുണ്ട്. ഓട്സിൽ 'ബീറ്റ-ഗ്ലൂക്കൻ എന്ന പ്രത്യേകതരം ലയിക്കുന്ന നാര് അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയിൽ വെച്ച് വെള്ളം ആഗിരണം ചെയ്ത് മൃദുവായ ഒരു ജെൽ രൂപപ്പെടുത്താൻ ഈ നാര് സഹായിക്കുന്നു. ഈ ജെൽ മലത്തെ മൃദുവാക്കാനും അതിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നതിലൂടെ, മലവിസർജ്ജനം എളുപ്പമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories