ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം

Published : Dec 26, 2025, 05:20 PM IST

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. 

PREV
17
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. പാലിൽ രാത്രി മുഴുവൻ കുതിർത്ത ശേഷം ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

27
ഇരുമ്പിന്റെ കുറവുള്ളവർക്ക് ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും

ഇരുമ്പിന്റെ കുറവുള്ളവർക്ക് ഈന്തപ്പഴം പാലിൽ കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിച്ചേക്കാം. അസ്ഥികളെ ശക്തിപ്പെടുത്തുന്ന കാൽസ്യം പാലിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് പാലിൽ ചേർക്കുമ്പോൾ രുചിയും പോഷകങ്ങളും നൽകുന്നു.

37
പാലുമായി ഈ‌ന്തപ്പഴം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ദഹനം സുഗമമാക്കാൻ സഹായിക്കുന്ന നാരുകൾ ഈന്തപ്പഴത്തിലുണ്ട്. പാലുമായി ഈ‌ന്തപ്പഴം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പാൽ പ്രോട്ടീനും കാൽസ്യവും നൽകുന്നു.

47
പാലുമായി ഈന്തപ്പഴം സംയോജിപ്പിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും.

രാത്രിയിൽ പാലുമായി ഈന്തപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചൂടുള്ള പാൽ ഈന്തപ്പഴത്തോടൊപ്പം കുടിക്കാൻ ശ്രമിക്കുക.

57
പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഗുണങ്ങൾ നൽകുന്നു.

ഈന്തപ്പഴത്തിൽ വിറ്റാമിൻ എ, കെ, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഈ വിറ്റാമിനുകൾ അത്യാവശ്യമാണ്. കൂടാതെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

67
ഈന്തപ്പഴം ചേർത്ത പാൽ ആരോഗ്യമുള്ള ചർമ്മത്തിന് ഗുണങ്ങൾ നൽകുന്നു.

ചർമ്മത്തിന്റെ സംരക്ഷണത്തിന് സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ചേർത്ത പാൽ ആരോഗ്യമുള്ള ചർമ്മത്തിന് ഗുണങ്ങൾ നൽകുന്നു. ഇത് ചർമ്മത്തെ സുന്ദരമാക്കുന്നു.

77
പ്രമേഹരോഗികൾ അമിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം

പ്രമേഹരോഗികൾ അമിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. പ്രമേഹമുള്ള വ്യക്തികൾ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories