തലയിലെ താരനും ചൊറിച്ചിലും എല്ലാവർക്കും അസ്വസ്ഥതയുണ്ടാക്കും. എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ മുടി വൃത്തിയും തിളക്കവുമുള്ളതായി കാണാനാണ്.

തണുപ്പുകാലത്ത് കുട്ടികളിലും മുതിർന്നവരിലും താരൻ പെട്ടെന്ന് കൂടുന്നു. തലയിലെ താരനും ചൊറിച്ചിലും എല്ലാവർക്കും അസ്വസ്ഥതയുണ്ടാക്കും. എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ മുടി വൃത്തിയും തിളക്കവുമുള്ളതായി കാണാനാണ്. എന്നാൽ പലപ്പോഴും തലമുടി കെട്ടിവെയ്ക്കുമ്പോൾ താരൻ നന്നായി കാണാൻ സാധിക്കും. ഇത് പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കാനും കാരണമാകാറുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

തൈരും കറ്റാർവാഴയും കൊണ്ടുള്ള ഇൻസ്റ്റൻ്റ് പാക്ക്

തൈര് തലയോട്ടിക്ക് തണുപ്പ് നൽകുന്നു. കറ്റാർവാഴ ഫംഗസിനെ കുറയ്ക്കുന്നു. 2 സ്പൂൺ തൈരും 1 സ്പൂൺ ഫ്രഷ് കറ്റാർവാഴ ജെല്ലും 15 മിനിറ്റ് തലയോട്ടിയിൽ പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് താരൻ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും.

ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കാം

ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ചും താരൻ ഇല്ലാതാക്കാൻ സാധിക്കും. 1 കപ്പ് വെള്ളത്തിൽ 2 സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി കലർത്തുക. ഷാംപൂ ചെയ്ത ശേഷം അവസാനം ഇതുകൊണ്ട് മുടി കഴുകാം. ഇത് താരൻ എളുപ്പം ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണയും കർപ്പൂരവും

കർപ്പൂരം ബാക്ടീരിയയെയും ഫംഗസിനെയും പെട്ടെന്ന് കുറയ്ക്കുന്നു. 2 സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ള് കർപ്പൂരം ചേർക്കുക. ഇത് രാത്രി മുഴുവൻ തലയിൽ പുരട്ടി വെക്കുക. ഇത് താരൻ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉലുവ കുതിർത്ത് പാക്ക് ഉണ്ടാക്കാം

ഉലുവയുടെ വഴുവഴുപ്പുള്ള സ്വഭാവം താരനെ വേരോടെ നീക്കം ചെയ്യുകയും തലയോട്ടിക്ക് തണുപ്പ് നൽകുകയും ചെയ്യുന്നു. രാത്രിയിൽ 1 വലിയ സ്പൂൺ ഉലുവ കുതിർത്തതിന് ശേഷം രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. 20 മിനിറ്റ് പുരട്ടിയാൽ മുടി മൃദുവാകുകയും താരൻ ഇല്ലാതാവുകയും ചെയ്യും.

തേനും നാരങ്ങയും ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കാം

നാരങ്ങ താരൻ അകറ്റുകയും തേൻ മുടി വരണ്ടുപോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. 1 സ്പൂൺ നാരങ്ങാനീരും 1 സ്പൂൺ തേനും എടുക്കുക. തലയോട്ടിയിൽ 10 മിനിറ്റ് പുരട്ടുക. തലയോട്ടിയിൽ അടിഞ്ഞുകൂടിയ അഴുക്കും താരനും ഇത് നീക്കം ചെയ്യും.