എച്ച്ഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നു. എച്ച്ഡിൽ കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി ഹാർവാർഡ് പഠനം സൂചിപ്പിക്കുന്നു.
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
എച്ച്ഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ "നല്ല കൊളസ്ട്രോൾ" ഹൃദയാരോഗ്യത്തിൽ നിർണായകമായ ഒരു സംരക്ഷണ പങ്ക് വഹിക്കുന്നു. ഉയർന്ന അളവിലുള്ള എച്ച്ഡിൽ കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി ഹാർവാർഡ് പഠനം സൂചിപ്പിക്കുന്നു.
29
നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലി രീതികൾക്കൊപ്പം നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും. എച്ച്ഡിൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
39
അവക്കാഡോ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ പോഷക സാന്ദ്രമായ പഴമാണ് അവക്കാഡോ. കൊഴുപ്പുകൾക്ക് പുറമേ, അവ നാരുകൾ, പൊട്ടാസ്യം, ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടും
സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എച്ച്ഡിഎൽ പ്രവർത്തനം മെച്ചപ്പെടുത്തുകയും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. ഒമേഗ-3കൾ എച്ച്ഡിഎൽ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തപ്രവാഹത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും പങ്ക് വഹിക്കുന്നു.
59
നട്സ് കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.
ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി നട്സ് കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
69
ചിയ സീഡ്, ഫ്ളാക്സ് സീഡ് എന്നിവയിൽ ആൽഫ-ലിനോലെനിക് ആസിഡ് കൂടുതലാണ്.
ഭക്ഷണത്തിൽ വിത്തുകൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും.
79
മെഡിറ്ററേനിയൻ ഭക്ഷണത്തിലെ പ്രധാന ഭക്ഷണമാണ് ഒലീവ് ഓയിൽ.
എക്സ്ട്രാ-വെർജിൻ ഒലിവ് ഓയിലിൽ, ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിൽ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ പൂരിത കൊഴുപ്പുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.
89
സോയ പ്രോട്ടീൻ പതിവായി കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടും
സോയ ഉൽപ്പന്നങ്ങളിൽ ഉയർന്ന നിലവാരമുള്ള സസ്യ പ്രോട്ടീനും ഐസോഫ്ലേവണുകളും അടങ്ങിയിട്ടുണ്ട്. സോയ പ്രോട്ടീൻ പതിവായി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്‌ട്രോൾ അളവ് മിതമായ അളവിൽ വർദ്ധിപ്പിക്കുകയും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും. ചുവന്ന മാംസത്തിന് പകരം പ്രോട്ടീൻ സ്രോതസ്സായി സോയ ഉൾപ്പെടുത്തുന്നത് എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.
99
ഓട്സ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കാനും കഴിയും
ഓട്സ്, ബാർലി അല്ലെങ്കിൽ ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങൾക്ക് ഹൃദയത്തെ സംരക്ഷിക്കാൻ കഴിയും. ഓട്സ് പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കാനും കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam