തവിട് കളയാത്ത അരിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തവിട് കളയാത്ത അരിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തവിടുള്ള അരി കഴിക്കുമ്പോൾ വയറു പെട്ടെന്നു നിറഞ്ഞതായി തോന്നുകയും കൂടുതൽ നേരം ആ അനുഭവം നിലനിൽക്കുകയും ചെയ്യുന്നു.
ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
37
ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും ഉടൻ തന്നെ ചോറ് കഴിക്കുന്നത് നിർത്തുകയോ, ചപ്പാത്തിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യാറുണ്ട്. എന്നാൽ, ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
തവിടുള്ള അരിയിൽ നാരുകൾ (ഡയറ്ററി ഫൈബർ) വളരെ കൂടുതലാണ്
വെള്ളയരിയെ അപേക്ഷിച്ച് തവിടുള്ള അരിയിൽ (ബ്രൗൺ റൈസ്) നാരുകൾ (ഡയറ്ററി ഫൈബർ) വളരെ കൂടുതലാണ്. നാരുകളുടെ ഈ ഉയർന്ന അളവ് ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, വയർ കൂടുതൽ നേരം നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. അതുവഴി, ഇടയ്ക്കിടെയുണ്ടാകുന്ന അനാവശ്യമായ വിശപ്പിനെ ഫലപ്രദമായി തടയാൻ ഇത് സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
57
അമിതമായി ഭക്ഷണം കഴിക്കുന്നത് സ്വാഭാവികമായും തടയപ്പെടുന്നു.
ബ്രൗൺ റൈസ് കഴിക്കുമ്പോൾ ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് സ്വാഭാവികമായും തടയപ്പെടുന്നു. പകൽ സമയങ്ങളിൽ അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ, ദിവസേനയുള്ള മൊത്തം കലോറി ഉപഭോഗം കൃത്യമായി പരിധിക്കുള്ളിൽ നിർത്താനും അതുവഴി ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.
67
തവിടു കളയാത്ത അരിയ്ക്ക് വെളുത്ത അരിയേക്കാൾ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.
തവിടു കളയാത്ത അരിയ്ക്ക് വെളുത്ത അരിയേക്കാൾ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതായത് രക്തത്തിലേക്ക് വളരെ സാവധാനത്തിൽ മാത്രമേ പഞ്ചസാരയെ പുറന്തള്ളുകയുള്ളൂ. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയാനും സഹായിക്കുന്നു. തവിടുള്ള അരിയിൽ (ബ്രൗൺ റൈസ്) പോഷകസമൃദ്ധമായ തവിട് അടങ്ങിയിട്ടുള്ളതിനാൽ അതിൽ കൂടുതൽ പ്രകൃതിദത്തമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.
77
ശരീരഭാരം കൃത്യമായി നിയന്ത്രിച്ചു നിർത്താൻ ഭക്ഷണക്രമം മാത്രമല്ല ഉറക്കവും പ്രധാനമാണ്.
തവിടുള്ള അരി (ബ്രൗൺ റൈസ്) മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ല. നിങ്ങളുടെ ഭക്ഷണത്തിൽ പോഷകസമൃദ്ധമായ പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, സലാഡുകൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തേണ്ടതുണ്ട്. ശരീരഭാരം കൃത്യമായി നിയന്ത്രിച്ചു നിർത്താൻ ഭക്ഷണക്രമം മാത്രമല്ല ഉറക്കവും പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam