മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. ശരീരത്തെപ്പോലെ തന്നെ, മുടിയുടെ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ അത്യാവശ്യമാണ്.

മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. ശരീരത്തെപ്പോലെ തന്നെ, മുടിയുടെ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ അത്യാവശ്യമാണ്. മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് കാൽസ്യവും പ്രോട്ടീനുകളും. മുടിയുടെ വളർച്ചയിൽ ബയോട്ടിനും നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. ബയോട്ടിൻ ധാരാളമായി അടങ്ങിയതും, ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ദിവസവും നട്‌സുകളും വിത്തുകളും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും സഹായകമാണ്.
ദിവസവും നട്‌സുകളും വിത്തുകളും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും സഹായകമാണ്. ബദാം, വാൾനട്ട്, നിലക്കടല, സൂര്യകാന്തി വിത്തുകൾ എന്നിവ ലഘുഭക്ഷണമായി നേരിട്ടോ, അല്ലെങ്കിൽ സാലഡുകൾ, സ്മൂത്തികൾ, മധുരപലഹാരങ്ങൾ എന്നിവയിൽ ചേർത്തോ കഴിക്കാവുന്നതാണ്.
മുടി വളർച്ചയെ സഹായിക്കാൻ പാലക്ക് ചീരയ്ക്ക് കഴിയും.
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകളായ എ, സി, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് മുടി വളർച്ചയെ സഹായിക്കാൻ പാലക്ക് ചീരയ്ക്ക് കഴിയും. ഇവ മുടിയിഴകളുടെ വേരുകളെ പോഷിപ്പിക്കുകയും ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുവന്ന രക്താണുക്കൾ മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് ഒരു സാധാരണ കാരണമാണ്.
ഒരു മുട്ടയിൽ 10 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്
മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന അവശ്യ ഘടകങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പ്രോട്ടീനും ബയോട്ടിനും. മഞ്ഞക്കരു ഉൾപ്പെടെയുള്ള ഒരു മുട്ടയിൽ 10 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ ഫുഡ് ഇൻഫർമേഷൻ കൗൺസിൽ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
സാൽമൺ മത്സ്യം ബയോട്ടിന്റെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ്.
സാൽമൺ മത്സ്യം ബയോട്ടിന്റെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമാണ്. സാൽമൺ മത്സ്യം മൊത്തത്തിലുള്ള ആരോഗ്യത്തിനും, ഒപ്പം നീളമുള്ളതും മനോഹരവുമായ മുടി ലഭിക്കുന്നതിനും ഏറെ ഗുണകരമാണ്. മൂന്ന് ഔൺസ് സാൽമൺ മത്സ്യത്തിൽ അഞ്ച് മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള എല്ലാ പാൽ ഉല്‌പ്പന്നങ്ങളിലും ഗണ്യമായ അളവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്
പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള എല്ലാ പാൽ ഉല്‌പ്പന്നങ്ങളിലും ഗണ്യമായ അളവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. മികച്ച ആരോഗ്യത്തിനും മനോഹരമായ മുടി ലഭിക്കുന്നതിനും ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടതാണ്.
ഫ്ലാക് സീഡ് മുടിയിഴകൾക്ക് ബലം നൽകാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ ഫ്ലാക് സീഡ് ശിരോചർമ്മത്തിന് പോഷണം നൽകാനും മുടിയിഴകൾക്ക് ബലം നൽകാനും അവയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam















