നാരങ്ങ വെള്ളത്തിൽ ഒരു സ്പൂൺ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ചിയ സീഡ് വെള്ളത്തിൽ കുതിർക്കുമ്പോൾ അവയ്ക്ക് ജെല്ലി പോലുള്ള ഘടനയുണ്ടാകുന്നു.
നാരങ്ങ വെള്ളത്തിൽ ഒരു സ്പൂൺ ചിയ സീഡ് ചേർത്ത് കുടിച്ചോളൂ, കാരണം
നാരങ്ങ വെള്ളത്തിൽ ഒരു സ്പൂൺ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ചിയ സീഡ് വെള്ളത്തിൽ കുതിർക്കുമ്പോൾ അവയ്ക്ക് ജെല്ലി പോലുള്ള ഘടനയുണ്ടാകുന്നു. കൂടാതെ അവയിൽ നാരുകൾ, ഒമേഗ -3, പ്രോട്ടീൻ, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.
27
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും.
പതിവ് പ്രഭാത ഭക്ഷണത്തിൽ ലെമൺ ചിയ സീഡ് പാനീയം ഉൾപ്പെടുത്തിയാൽ ദഹനം വർദ്ധിപ്പിക്കാനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കും. ചിയ സീഡ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും. കാരണം അവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
37
ശരീരത്തിലെ ജലാംശം നിലനിർത്താൻ നാരങ്ങയും ചിയ സീഡും സഹായിക്കുന്നു.
നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിന് ദഹന എൻസൈമുകൾ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താൻ നാരങ്ങയും ചിയ സീഡും സഹായിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ഫലം നൽകുന്നു.
ചിയ സീഡ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് അമിത വിശപ്പ് തടയുകയും ചെയ്യുന്നു.
ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പാനീയം കുടിക്കാവുന്നതാണ്. ചിയ സീഡ് നാരങ്ങ വെള്ളം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ആരോഗ്യകരമായ ചർമ്മത്തിനും സഹായിക്കും. കാരണം ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ചിയ സീഡ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് അമിത വിശപ്പ് തടയുകയും ചെയ്യുന്നു.
57
ശരീരത്തിലെ ജലാംശം കുറയ്ക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ദിവസവും രാവിലെ ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചിയ സീഡ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മറുവശത്ത്, നാരങ്ങ വെള്ളം കലോറിയുടെ അളവ് കുറയ്ക്കുന്നു. ഈ പാനീയം ശരീരത്തിലെ ജലാംശം കുറയ്ക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
67
മുഖക്കുരു, ചുളിവുകൾ എന്നിവ കുറയ്ക്കാനും സഹായിക്കും.
ചിയ സീഡിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3, ജലാംശം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ വാർദ്ധക്യത്തെ ചെറുക്കുകയും, വീക്കം കുറയ്ക്കുകയും, കൊളാജൻ വർദ്ധിപ്പിക്കുകയും, ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇത് മൃദുവും, യുവത്വവുമുള്ള ചർമ്മത്തിന് സഹായിക്കുന്നു. മുഖക്കുരു, ചുളിവുകൾ എന്നിവ കുറയ്ക്കാനും സഹായിക്കും.
77
ചിയ സീഡ് നാരങ്ങ വെള്ളം തയ്യാറാക്കുന്ന വിധം
എല്ലാ ദിവസവും രാവിലെ ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ സീഡ്, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച ശേഷം 20 മിനുട്ട് നേരം മാറ്റിവയ്ക്കുക. ശേഷം കുടിക്കുക. വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam