ബ്ലഡ് ഷുഗർ അളവ് കൂടുതലാണെന്നതിന്റെ 6 ലക്ഷണങ്ങൾ ഇതാണ്

Published : Jan 02, 2026, 05:21 PM IST

ശരീരത്തിൽ ബ്ലഡ് ഷുഗർ അളവ് കൂടിയാൽ പലതരം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. എല്ലവരിലും ഒരുപോലെയുള്ള ലക്ഷണങ്ങൾ അല്ല കാണുന്നത്. പലരിലും ഇത് വ്യത്യസ്തമായ രീതിയിലാണ് ഉണ്ടാകുന്നത്. ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.

PREV
15
എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണെങ്കിലും ഇത് അമിതമായാൽ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലഡ് ഷുഗർ അളവ് കൂടുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

25
ശരീരഭാരം കുറയുക

നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗറിന്റെ അളവ് കൂടുതൽ ആണെന്നതിന്റെ ലക്ഷണമാണ്.

35
ക്ഷീണം അനുഭവപ്പെടുക

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ബ്ലഡ് ഷുഗർ അളവ് കൂടുന്നതിന്റെ ലക്ഷണമാണ്. നിരന്തരമായി ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം.

45
കാഴ്ച മങ്ങുക

നിരന്തരമായി ഉണ്ടാകുന്ന തലവേദന, കാഴ്ച മങ്ങൽ എന്നിവ ബ്ലഡ് ഷുഗർ കൂടിയതിന്റെ ലക്ഷണമാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

55
ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ

ശരീരത്തിൽ ബ്ലഡ് ഷുഗർ അളവ് കൂടുമ്പോൾ ചർമ്മത്തിൽ പലതരം മാറ്റങ്ങൾ ഉണ്ടാകുന്നു. അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories