ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

Published : Nov 11, 2025, 10:15 AM IST

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.. drinks that help control blood pressure

PREV
17
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 

27
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലി ക്രമീകരണങ്ങൾ, പതിവ് നിരീക്ഷണം എന്നിവയിലൂടെ ഉയർന്ന രക്തസമ്മർദ്ദം സ്വാഭാവികമായും നിയന്ത്രിക്കാൻ സാധിക്കും. ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

37
ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് ദിവസം തുടങ്ങുക.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും മികച്ച ദഹനം ഉറപ്പാക്കാനും ചെറുചൂടുള്ള നാരങ്ങ വെള്ളം ഫലപ്രദമാണ്. ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് ദിവസം തുടങ്ങുക. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുകയും രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യും.

47
ചെമ്പരത്തി ചായ കഴിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങൾ ചെമ്പരത്തി ചായയിൽ അടങ്ങിയിട്ടുണ്ട്. പതിവായി ചെമ്പരത്തി ചായ കഴിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

57
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.

രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് കാറ്റെച്ചിനുകൾ എന്നിവ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. 

67
ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കാരണം അതിൽ ഭക്ഷണ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി മാറുന്നു. ബീറ്റ്റൂട്ട് ജ്യൂസ് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

77
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

മാതളനാരങ്ങ ജ്യൂസ് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നല്ലതാണ്. കാരണം അതിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Read more Photos on
click me!

Recommended Stories