ഏറെ അപകടകരമായ ക്യാൻസറുകളിലൊന്നാണ് കിഡ്നി ക്യാൻസർ. 2050 ആകുമ്പോഴേക്കും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ തടയാവുന്ന അപകട ഘടകങ്ങൾ പ്രധാന ഘടകങ്ങളാണ്.
ഏറെ അപകടകരമായ ക്യാൻസറുകളിലൊന്നാണ് കിഡ്നി ക്യാൻസർ. 2050 ആകുമ്പോഴേക്കും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ തടയാവുന്ന അപകട ഘടകങ്ങൾ പ്രധാന ഘടകങ്ങളാണ്.
27
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് കിഡ്നി ക്യാൻസർ വരാനുള്ള സാധ്യത കൂടുതല
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് കിഡ്നി ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വൃക്ക ക്യാൻസർ കേസുകളിൽ കുത്തനെ വർദ്ധനവ് കണ്ടെത്തിയതായി ഫോക്സ് ചേസ് ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പഠനത്തിന്റെ കണ്ടെത്തലുകൾ യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
37
അടുത്ത 25 വർഷത്തിനുള്ളിൽ ലോകമെമ്പാടും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകുമെന്ന് ഗവേഷകർ കണ്ടെത്തി.
അടുത്ത 25 വർഷത്തിനുള്ളിൽ ലോകമെമ്പാടും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകുമെന്ന് ഗവേഷകർ കണ്ടെത്തി. 2022 ൽ ലോകമെമ്പാടും ഏകദേശം 435,000 പുതിയ വൃക്ക കാൻസർ കേസുകളും 156,000 മരണങ്ങളും രേഖപ്പെടുത്തി.
പൊണ്ണത്തടി, പ്രമേഹം, രക്താതിമർദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, പുകവലി,
വൃക്ക ക്യാൻസറുകളിൽ ഏകദേശം 5% മുതൽ 8% വരെ പാരമ്പര്യമായി ഉണ്ടാകുന്നവയാണെന്നും അവ പ്രത്യേക ജീനുകളിലെ മ്യൂട്ടേഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള പകുതിയിലധികം വൃക്ക കാൻസറുകളും ഉണ്ടാകുന്നത് പൊണ്ണത്തടി, പ്രമേഹം, രക്താതിമർദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, പുകവലി, പാരിസ്ഥിതിക എക്സ്പോഷറുകൾ, ശാരീരിക വ്യായാമക്കുറവ് തുടങ്ങിയ തടയാവുന്ന ഘടകങ്ങളാലാണ്.
57
ജീവിതശൈലി മാറ്റങ്ങൾക്ക് അപകടസാധ്യത ഗണ്യമായി കുറയ്ക്കാനും കാൻസറിനെ തടയാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ഭാര നിയന്ത്രണം, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, പുകവലി നിർത്തൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾക്ക് അപകടസാധ്യത ഗണ്യമായി കുറയ്ക്കാനും കാൻസറിനെ തടയാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
67
മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണം.
മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണം. അതുപോലെ കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ് വയറിലെ മുഴ.
77
കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്.
മൂത്രം പിങ്ക്, ചുവപ്പ് എന്നി നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നടുവേദന അതായത് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam