നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ.
നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോൾ ഹൃദയത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യക്കാർക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുത്തനെ വർദ്ധിച്ചുവരുന്നതിനാൽ എച്ച്ഡിഎല്ലിന്റെ അളവ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ നല്ല കൊളസട്രോൾ കൂട്ടാൻ സഹായിക്കും.
27
പുകവലി ശീലം ഒഴിവാക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
പുകവലി ശീലം ഒഴിവാക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. കാരണം പുകവലി ശീലം മാറ്റിയില്ലെങ്കിൽ മോശം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. പുകവലി നിർത്തുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നു.
37
പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. സംസ്കരിച്ചതും പഞ്ചസാര ചേർത്തതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക. കൊളസ്ട്രോൾ കുറയ്ക്കാൻ പഴങ്ങൾ വളരെ നല്ലതാണ്. കാരണം അവയിൽ ലയിക്കുന്ന നാരുകളും (ആപ്പിൾ, സിട്രസ്, മുന്തിരി എന്നിവയിലെ പെക്റ്റിൻ പോലുള്ളവ) ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ ("മോശം") കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുകയും എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരം വേഗത്തിലുള്ള വ്യായാമം ശീലമാക്കുക
ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരം വേഗത്തിലുള്ള വ്യായാമം ശീലമാക്കുക. നടത്തം, യോഗ, മെഡിറ്റിഷേൻ പോലുള്ളവ നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യത്തിനും സഹായിക്കും. ലിപിഡ് പ്രൊഫൈലും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആഴ്ചയിൽ 150 മിനിറ്റ് മിതമായ എയറോബിക് പ്രവർത്തനം (വേഗതയുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ) ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
57
ആഴ്ചയിൽ 150 മിനിറ്റ് മിതമായ എയറോബിക് പ്രവർത്തനം
ലിപിഡ് പ്രൊഫൈലും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആഴ്ചയിൽ 150 മിനിറ്റ് മിതമായ എയറോബിക് പ്രവർത്തനം (വേഗതയുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ) ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
67
ഓട്സ്, ബദാം, വാൽനട്ട് പോലുള്ള നട്‌സ്, ചിയ, ഫ്ളാക്സ് സീഡുകൾ,
ഹൃദയാരോഗ്യത്തിന് നല്ല കൊഴുപ്പുകളാൽ സമ്പന്നമായ ഓട്സ്, ബദാം, വാൽനട്ട് പോലുള്ള നട്‌സ്, ചിയ, ഫ്ളാക്സ് സീഡുകൾ, അവോക്കാഡോ, കൊഴുപ്പുള്ള മത്സ്യം എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
77
കാർബോഹൈഡ്രേറ്റ് നിയന്ത്രിക്കുക എന്നുള്ള മറ്റൊരു കാര്യം.
കാർബോഹൈഡ്രേറ്റ് നിയന്ത്രിക്കുക എന്നുള്ള മറ്റൊരു കാര്യം. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുന്നതും പാലുൽപ്പന്നങ്ങൾ മിതമായി ഉപയോഗിക്കുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam