ഹൃദയാഘാതത്തിന് മുൻപ് ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

Published : Jul 02, 2026, 11:55 AM IST

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.  

PREV
18
ഹൃദയാഘാതത്തിന് മുൻപ് ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങൾ.

28
അസന്തുലിതമായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, പുകവലി, മദ്യപാനം

അസന്തുലിതമായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പുകവലി, മദ്യപാനം എന്നിവ അതിൽ ഉൾപ്പെടുന്നു. അതിനാൽ, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. ഹൃദയാഘാതത്തിന് മുൻപ് ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ എന്തെല്ലാം?.

38
ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് നെഞ്ച് വേദനയാണ്

ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് നെഞ്ച് വേദനയാണ്. അസ്വസ്ഥത മണിക്കൂറോളം നീണ്ട് നിന്നാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. കൂടാതെ ശ്വാസതടസ്സം, തണുത്ത വിയർപ്പ്, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറകിലേക്കോ പ്രസരിക്കുന്ന വേദന എന്നിവയോടൊപ്പം പലപ്പോഴും ഉണ്ടാകാറുണ്ട്.

48
അമിതമായ വിയർപ്പ് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്.

അമിതമായ വിയർപ്പ് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്. ഹൃദയാഘാത സമയത്ത് ഹൃദയം മന്ദഗതിയിലാവുകയും ശരീരത്തിലൂടെ രക്തചംക്രമണം ഉണ്ടാകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

58
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു

ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ പടികൾ കയറുന്നത് പോലുള്ള ദൈനംദിന ജോലികളിൽ ബുദ്ധിമുട്ടുകയോ ചെയ്യുന്നത് ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. 

68
കൈകളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്ന വേദനയാണ് മറ്റൊരു ലക്ഷണം.

കൈകളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്ന വേദനയാണ് മറ്റൊരു ലക്ഷണം. ഇടത് തോളിലേക്കോ, കൈകളിലേക്കോ, കഴുത്തിലേക്കോ, താടിയെല്ലിലേക്കോ വേദന പടരുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

78
ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനം അനുഭവപ്പെടാം

ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനം അനുഭവപ്പെടാം. അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത് എന്നും ഡോ. വി.വിനോത് പറയുന്നു.

88
ഹൃദയാഘാത ലക്ഷണങ്ങൾ നെഞ്ചിനു പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം

ഹൃദയാഘാത ലക്ഷണങ്ങൾ നെഞ്ചിനു പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories