ഈ അഞ്ച് അടുക്കള ചേരുവകൾ മുഖത്തെ കറുപ്പകറ്റാൻ സഹായിക്കും

First Published Sep 18, 2020, 3:16 PM IST

മുഖത്തെ കറുപ്പ് നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്നമാണ്.  ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമത്തിൽ പാടുകൾ, പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. ചില അടുക്കള ചേരുവകൾ ഇവ മാറികിട്ടുന്നതിന് സഹായിക്കും. 
 

നാരങ്ങ: ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ നീര്. മെലാനിൻ ഉൽപാദനം ഫലപ്രദമായി കുറയ്ക്കാൻ കഴിയുന്നതിനാൽ നാരങ്ങ ചർമ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് പറയപ്പെടുന്നു. വെയിലേറ്റ മുഖത്തെ പാട് മാറാനും മുഖത്ത് നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരാനും ഇത് സഹായിക്കും. ചർമത്തിൽ ഇരുണ്ട പാടുകൾ ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണം വിറ്റാമിൻ സി യുടെ അഭാവമാണ്. ഒരു പഞ്ഞി കഷ്ണം എടുത്ത ശേഷം നാരങ്ങ നീരിൽ മുക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
ഉരുളക്കിഴങ്ങ്: ആരോഗ്യഗുണങ്ങൾ അനവധി അടങ്ങിയിട്ടുള്ള മറ്റൊരു ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ചെറുതായി വട്ടത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മുഖത്തിൻ്റെ ഇരുണ്ട ഭാഗങ്ങളിൽ 15 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. ഇത് ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുകയും സ്വാഭാവികമായും ചർമ്മത്തിന്റെ നിറം നിലനിർത്തുകയും ചെയ്യും.
undefined
തെെര്: ചർമ്മത്തിൽ നിന്ന് കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് തെെര് ഏറെ ​ഗുണം ചെയ്യും. ദിവസവും 20 മിനിറ്റ് തെെര് മുഖത്തിട്ട ശേഷം കഴുകി കളയുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
undefined
കറ്റാർവാഴ: ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർ വാഴയുടെ നീര്. കറ്റാർ വാഴ ഇല ചെറുതായി മുറിച്ചെടുത്ത ശേഷം അതിന്റെ ജെൽ പുറത്തെടുക്കുക. ശേഷം മുഖത്തെ പാടുള്ള ഭാ​ഗത്ത് പുരട്ടുക. 30 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്.
undefined
റോസ് വാട്ടർ: എണ്ണമയം അകറ്റാനും മുഖത്തെ കരുവാളിപ്പ് മാറാനും കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
undefined
click me!