ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് കാര്യങ്ങൾ

Published : Jan 18, 2026, 02:59 PM IST

2024-ൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പ്രമേഹം എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഒരു അവസ്ഥയാണ്. 

PREV
18
ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് കാര്യങ്ങൾ

2024-ൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പ്രമേഹം എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഒരു അവസ്ഥയാണ്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരം ഫലപ്രദമായി ഉപയോഗിക്കാതിരിക്കുമ്പോഴോ ആണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

28
വൃക്ക തകരാറുകൾ, ന്യൂറോപ്പതി, റെറ്റിനോപ്പതി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ വൃക്ക തകരാറുകൾ, ന്യൂറോപ്പതി, റെറ്റിനോപ്പതി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താം. ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

38
പഞ്ചസാര അടങ്ങിയ പാനീയങ്ങളും എനർജി ഡ്രിങ്കുകളും ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും എനർജി ഡ്രിങ്കുകളും ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. കാരണം അവയിൽ ഉയർന്ന പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാകുന്നു. പകരം സാധാരണ വെള്ളം, മധുരമില്ലാത്ത ചായ, കാപ്പി, എന്നിവയിലേക്ക് മാറുക. ധുരമില്ലാത്ത ചായയും കാപ്പിയും അപകടസാധ്യത കുറയ്ക്കുന്നതായി ബന്ധിപ്പിക്കുന്നു.

48
വെളുത്ത അരി, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ തുടങ്ങിയ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ

വെളുത്ത അരി, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ തുടങ്ങിയ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നതിലൂടെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ബ്രൗൺ റൈസ്, ഓട്സ്, തവിടുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. കാരണം അവയിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കടല, ബീൻസ്, പയർ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

58
സംസ്കരിച്ച മാംസവും ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു

ബീഫ്, ആട്ടിൻ, പന്നിയിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങളും, ബേക്കൺ, ഹാം, സോസേജുകൾ പോലുള്ള സംസ്കരിച്ച മാംസവും ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ക്യാൻസറിനും ഇവ കാരണമാകുന്നു. പ്രോട്ടീനിന് പകരം പയർവർഗ്ഗങ്ങൾ, മുട്ട, മത്സ്യം, ചിക്കൻ, ടർക്കി, അല്ലെങ്കിൽ ഉപ്പില്ലാത്ത നട്‌സ് എന്നിവ തിരഞ്ഞെടുക്കുക. സാൽമൺ അല്ലെങ്കിൽ അയല പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങളിൽ ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായതിനാൽ ആഴ്ചയിലൊരിക്കൽ കഴിക്കുക.

68
അമിതമായ മദ്യപാനം കലോറി വഴി ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

അമിതമായ മദ്യപാനം കലോറി വഴി ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അമിത മദ്യപാനം ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ ‌ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

78
ബിസ്കറ്റുകൾ, മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ എന്നിവ ഒഴിവാക്കുക.

ബിസ്കറ്റുകൾ, മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ എന്നിവ ഒഴിവാക്കുക. കാരണം അവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ മോശമാക്കുന്നതിനും കാരണമാകുന്നു. പകരം, തൈര്, ഉപ്പില്ലാത്ത നട്സ്, വിത്തുകൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ തിരഞ്ഞെടുക്കുക.

88
ജങ്ക് ഫുഡ്, ചുവന്ന മാംസം, സംസ്കരിച്ച, ബേക്ക് ചെയ്ത സാധനങ്ങൾ

ജങ്ക് ഫുഡ്, ചുവന്ന മാംസം, സംസ്കരിച്ച, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയിൽ നിന്നുള്ള പൂരിത കൊഴുപ്പുകൾ കൊളസ്ട്രോളും ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ഉപ്പില്ലാത്ത നട്‌സ്, വിത്തുകൾ, അവോക്കാഡോ, ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, എണ്ണമയമുള്ള മത്സ്യം തുടങ്ങിയ അപൂരിത കൊഴുപ്പിന്റെ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക. ഈ കൊഴുപ്പുകൾ ഊർജ്ജം നൽകുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories