Asianet News MalayalamAsianet News Malayalam

ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ദിവസവും ഇക്കാര്യം ചെയ്യൂ ; പഠനം

വേഗത്തിലുള്ള പതിവ് നടത്തം ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് സെമ്‌നാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ സോഷ്യൽ ഡിറ്റർമിനന്റ്‌സ് ഓഫ് ഹെൽത്ത് റിസർച്ച് സെന്ററിലെ ഗവേഷകനായ ഡോ. അഹ്മദ് ജയേദി പറ‍ഞ്ഞു. 
 

do this daily to reduce the risk of type 2 diabetes study
Author
First Published Dec 1, 2023, 10:38 AM IST

വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. ഉയർന്ന ഇൻസുലിൻ പ്രതിരോധം, ഉയർന്ന ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗസാധ്യതയുമായി നടത്തം ബന്ധപ്പെട്ടിരിക്കുന്നു. വേഗതയിൽ നടക്കാത്തവരെ അപേക്ഷിച്ച് വേഗത്തിൽ നടക്കുന്ന ആളുകൾക്ക് സാധാരണയായി മെച്ചപ്പെട്ട കാർഡിയോ-ശ്വാസകോശ ആരോഗ്യവും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണകരമാണെന്ന് ​ഗവേഷകർ പറയുന്നു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. പ്രമേബസാധ്യത കുറയ്ക്കുന്നതിനായി ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും വിദ​ഗ്ധർ നിർദേശിക്കുന്നു. മണിക്കൂറിൽ നാലോ അതിലധികമോ കിലോമീറ്റർ (ഏകദേശം 2.5 മൈൽ) വേഗതയിൽ നടക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതായി ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ ‌പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

1999 ലും 2022 ലും 508,121 മുതിർന്നവരുടെ ഡാറ്റ ​ഗവേഷകർ വിശകലനം ചെയ്തു. ശരാശരി അല്ലെങ്കിൽ സാധാരണ വേഗതയിൽ 3-5 കിലോമീറ്റർ നടക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത 15% കുറയ്ക്കുന്നതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വേഗത്തിലുള്ള പതിവ് നടത്തം ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് സെമ്‌നാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ സോഷ്യൽ ഡിറ്റർമിനന്റ്‌സ് ഓഫ് ഹെൽത്ത് റിസർച്ച് സെന്ററിലെ ഗവേഷകനായ ഡോ. അഹ്മദ് ജയേദി പറ‍ഞ്ഞു. 

വേഗത്തിലുള്ള നടത്തം, ഇൻസുലിൻ പ്രതിരോധം, ഉയർന്ന ശരീരഭാരം, രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള ഹൃദയസംബന്ധമായ അപകടസാധ്യതയും കുറയ്ക്കുന്നതായി UTHealth ഹൂസ്റ്റണിലെ സ്പോർട്സ് കാർഡിയോളജിസ്റ്റ് ഡോ. ജോൺ ഹിഗ്ഗിൻസ് പറഞ്ഞു. കൂടാതെ, വേഗത്തിൽ നടക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ പറയുന്നു. കൂടാതെ, വേ​ഗത്തിൽ നടക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുന്നതിനും സഹായിക്കുന്നതായി ഡോ. ജോൺ ഹിഗ്ഗിൻസ് പറഞ്ഞു. 

ആരോഗ്യകരവും രുചികരവും ; റാ​ഗിയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
 

Latest Videos
Follow Us:
Download App:
  • android
  • ios