ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്കകൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ തിരിച്ചറിയാൻ വൈകാറുണ്ട്. ഇത് രോഗം ഗുരുതരമാകാനും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കാനും കാരണമാകും.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്കകൾക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ തിരിച്ചറിയാൻ വൈകാറുണ്ട്. ഇത് രോഗം ഗുരുതരമാകാനും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കാനും കാരണമാകും. ശരീരത്തിൽ കാത്സ്യം, ഫോസ്ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് വർധിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
28
ജീവിതശെെലിയിലെ ചില ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും
ദീർഘനേരം ഇരിക്കുന്നതും എൻഎസ്എഐഡികൾ പോലുള്ള വേദന സംഹാരികളുടെ അമിതമായ ഉപയയോഗവും വൃക്കകളെ ദോഷമായി ബാധിക്കാം. ജീവിതശെെലിയിലെ ചില ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും.
38
ഉപ്പ് അമിതമായി കഴിച്ചാൽ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം
പാചകം ചെയ്യുമ്പോൾ ചേർക്കുന്ന ഉപ്പിനെക്കുറിച്ച് മാത്രമല്ല ഇത് പറയുന്നത്. ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, സോസുകൾ, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവയിൽ പലപ്പോഴും ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. കാലക്രമേണ, ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുകയും വൃക്കകളുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാൻ ശ്രദ്ധിക്കുക.
58
അമിതമായ പുകവലി വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം.
അമിതമായ പുകവലി വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം. ഈ ശീലം രക്തക്കുഴലുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
68
പ്രോട്ടീന്റെ അളവ് കൂടിയാൽ അത് വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കാം.
പ്രോട്ടീന്റെ അളവ് കൂടിയാൽ അത് വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കാം. പ്രോട്ടീൻ ആവശ്യങ്ങൾ മനസ്സിലാക്കാതെ അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വലിയ അളവിൽ പ്രോട്ടീൻ ഷെയ്ക്കുകൾ, അമിതമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണക്രമം, കാലക്രമേണ വൃക്കകളെ ആവശ്യത്തിലധികം പ്രവർത്തിക്കാൻ പ്രേരിപ്പിച്ചേക്കാം.
78
പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും വൃക്കകളെ ബാധിക്കാം
പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും വൃക്കകളെ ബാധിക്കാം. മധുരമുള്ള പാനീയങ്ങളും ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് ഉപാപചയ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും.
88
വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
വ്യായാമത്തിന്‍റെ അഭാവം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ വ്യായാമം പതിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വ്യായാമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam