കുട്ടികളിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള അഞ്ച് കാരണങ്ങൾ

Published : Sep 06, 2025, 10:32 AM IST

കുട്ടികളിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള അഞ്ച് കാരണങ്ങൾ.

PREV
18
കുട്ടികളിൽ ഫാറ്റി ലിവർ

കുട്ടികളിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള അഞ്ച് കാരണങ്ങൾ

28
ഫാറ്റി ലിവർ രോ​ഗം

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇന്ന് ഫാറ്റി ലിവർ രോ​ഗം കണ്ട് വരുന്നു. കരളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ചില കുട്ടികൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലു, അവർക്ക് ക്ഷീണം, വയറുവേദന അല്ലെങ്കിൽ മഞ്ഞപ്പിത്തം എന്നിവ അനുഭവപ്പെടാം.

38
അമിതവണ്ണം

കുട്ടികളിൽ ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമാണ് അമിതവണ്ണം. ആരോ​ഗ്യകരമായ ശരീരഭാരം കരൾ രോ​ഗങ്ങൾ അകറ്റുക മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

48
മോശം ഭക്ഷണക്രമം

മോശം ഭക്ഷണക്രമമാണ് മറ്റൊരു കാരണം. ധാരാളം മധുരപാനീയങ്ങൾ കുടിക്കുക, ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ കഴിക്കുന്നതാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രധാന കാരണമാണ്.

58
വ്യായാമമില്ലായ്മ

വ്യായാമമില്ലായ്മയാണ് മറ്റൊരു കാരണം. കുട്ടികൾക്ക് ദിവസവും അൽപം നേരം കളിക്കാൻ വിടുകയോ അല്ലെങ്കിൽ ഏതെങ്കിലും വ്യായാമം പതിവായി ചെയ്യുന്നതും ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കും.

68
അമിതഭാരം

അമിതഭാരമുള്ള കുട്ടികളുടെ ശരീരം ഇൻസുലിനെ പ്രതിരോധിക്കും. ഇത് കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂട്ടും.

78
പാരമ്പര്യം

പാരമ്പര്യവും ഫാറ്റി ലിവർ സാധ്യത കൂട്ടാം. മാതാപിതാക്കളോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ ഫാറ്റി ലിവർ കുട്ടികളിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

88
ലക്ഷണങ്ങൾ

ക്ഷീണവും ഊർജ്ജക്കുറവും, വയറുവേദന, ശരീരഭാരം കുറയ്ക്കുക, ചർമ്മത്തിലെ വെൽവെറ്റ് പോലുള്ള പാടുകൾ (അകാന്തോസിസ് നൈഗ്രിക്കൻസ്), വിശപ്പ് കുറയുക ഇവയെല്ലാം ഫാറ്റി ലിവറിന്റെ ലക്ഷണമാണ്.‌

Read more Photos on
click me!

Recommended Stories