മുടിയുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ബയോട്ടിൻ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയെ ആരോഗ്യകരമാക്കും. തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ബയോട്ടിൻ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയെ ആരോഗ്യകരമാക്കും. തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
29
അവക്കാഡോ മുടിയുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ്
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള അവക്കാഡോ മുടിയുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ്. അത്യന്താപേക്ഷിതമായ വിറ്റാമിൻ ഇ-യാൽ സമ്പന്നമാണ് അവക്കാഡോ. തലയോട്ടിക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകുന്നതിലൂടെ മുടിയുടെ ഗുണനിലവാരം കുറയുന്നതും രോമകൂപങ്ങളുടെ എണ്ണം കുറയുന്നതും തടയാനും ഇത് സഹായിക്കുന്നു.
39
സിട്രസ് പഴങ്ങൾ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകിക്കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകിക്കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തി മുടിയിഴകളുടെ വേരുകൾക്ക് കൂടുതൽ ബലം നൽകുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ് , വിറ്റാമിനുകൾ A, C തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ പാലക്ക് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഏറെ സഹായിക്കുന്നു. ഇരുമ്പ് ഏറെ അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും ആരോഗ്യമുള്ളതാക്കി മാറ്റാനും സഹായിക്കുന്ന 'സീബം' ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.
59
മുടിക്ക് കരുത്തും നീളവും കനവും നൽകാൻ ക്യാരറ്റ് സഹായിക്കുന്നു
വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാരറ്റ് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുടിക്ക് കരുത്തും നീളവും കനവും നൽകാൻ ഇവ സഹായിക്കുന്നു. കൂടാതെ, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും അകാലനര തടയുന്നതിനും ഇത് പ്രയോജനകരമാണ്.
69
ബദാം, വാൽനട്ട് തുടങ്ങിയ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ വേഗത്തിലാക്കുന്നു
ബദാം, വാൽനട്ട് തുടങ്ങിയ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ വേഗത്തിലാക്കുന്നു. വിറ്റാമിൻ E, B, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് നട്സ്.
79
മുടിയുടെ വളർച്ചയ്ക്ക് ചിയ സീഡ് ഏറെ സഹായകമാണ്.
മുടിയുടെ വളർച്ചയ്ക്ക് ചിയ സീഡ് ഏറെ സഹായകമാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക് എന്നിവയാൽ സമ്പന്നമായ ചിയാ വിത്തുകൾ കൃത്യമായി കഴിച്ചാൽ, മുടി വളർച്ച വേഗത്തിലാക്കാം.
89
പപ്പായ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു
ഫോളിക് ആസിഡ്, വിറ്റാമിനുകൾ, പാപെയ്ൻ എന്ന എൻസൈം എന്നിവയാൽ സമ്പന്നമായ പപ്പായ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും തലയോട്ടിയ്ക്ക് അവശ്യ പോഷകങ്ങൾ എത്തിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ വേഗത്തിലാക്കും.
99
ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് മുടിയെ ഏറെ ആരോഗ്യകരമാക്കും.
പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ബലവും തിളക്കവും വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് മുടിയെ ഏറെ ആരോഗ്യകരമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam