Asianet News MalayalamAsianet News Malayalam

Fenugreek Hair Mask : മുടിയുടെ വളർച്ചയ്ക്ക് ഉലുവ ; ഇങ്ങനെ ഉപയോ​ഗിക്കൂ

ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങൾ . ഫ്ലേവനോയ്ഡുകളും സാപ്പോണിനുകളും ഉൾപ്പെടെയുള്ള സസ്യ സംയുക്തങ്ങളുടെ സവിശേഷമായ ഘടനയും അവയിൽ അടങ്ങിയിട്ടുണ്ട്.

what to know about fenu greek for hair growth
Author
First Published Nov 20, 2022, 8:32 AM IST

പാചകത്തിലും ഔഷധത്തിലും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഉലുവ. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നു. ഉലുവയ്ക്ക് മുടികൊഴിച്ചിൽ തടയാൻ കഴിയുമെന്നതിന് ചില തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ.മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങൾ (4). ഫ്ലേവനോയ്ഡുകളും സാപ്പോണിനുകളും ഉൾപ്പെടെയുള്ള സസ്യ സംയുക്തങ്ങളുടെ സവിശേഷമായ ഘടനയും അവയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അവയുടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ ഇഫക്റ്റുകൾ കാരണം മുടി വളർച്ചയെ പ്രേരിപ്പിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്.

'മുടി കൊഴിച്ചിൽ തടയുന്നത് മുതൽ അകാല നരയ്ക്കുള്ള ചികിത്സ വരെ, ഉലുവ പുരാതന കാലം മുതൽ ഇന്ത്യക്കാർക്ക് ഒരു സുലഭമായ ഔഷധമാണ്...'- ചീഫ് ആയുർവേദ ഡോക്ടർ ഡോ. സീൽ ഗാന്ധി പറയുന്നു. മുടിവളർച്ചയ്ക്കായി ഉലുവ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

ഒന്ന്...

ആദ്യമായി ഉലുവ നന്നായി കുതിർത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നു മാത്രമല്ല മുടിക്കു തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.

രണ്ട്...

ഉലുവയും വെളിച്ചെണ്ണും കലർന്ന മിശ്രിതം മുടിവളർച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയിൽ ചെറുചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാം. ഇതും മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്.

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

മൂന്ന്...

ഉലുവ കുതിർത്ത് അരയ്ക്കുക. ഇതിൽ മുട്ടയുടെ വെള്ള ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിക്കാം. അൽപം കഴിയുമ്പോൾ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വർധിപ്പിക്കും.

നാല്...

കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ പുരട്ടാവുന്നമാണ്. ഇതു മുടി വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് കറുപ്പു നൽകാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു മാർ​ഗമാണ്.

 

Follow Us:
Download App:
  • android
  • ios