ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Published : Oct 23, 2025, 08:20 PM IST

ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ. 

PREV
19
ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ. ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

29
ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ ധാരാളം അടങ്ങിയിട്ടുണ്ട്

ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുക ചെയ്യുന്നു.  സൾഫോറാഫെയ്ൻ സ്തന, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രോക്കോളിയിലെ ഉയർന്ന നാരുകളുടെ അളവ് കുടലിന്റെ ആരോഗ്യത്തിനും വൻകുടൽ ക്യാൻസറിനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു.

39
മഞ്ഞൾ ഉപയോ​ഗിക്കുന്നത് സ്തന, പ്രോസ്റ്റേറ്റ്, ശ്വാസകോശ, വൻകുടൽ ക്യാൻസറുകൾ തടയുന്നു.

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും ട്യൂമർ രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. സ്തന, പ്രോസ്റ്റേറ്റ്, ശ്വാസകോശ, വൻകുടൽ ക്യാൻസറുകൾക്കെതിരെ കുർക്കുമിൻ പ്രത്യേകിച്ച് ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

49
അന്നനാളം, വൻകുടൽ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ബെറികൾക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ ആന്തോസയാനിനുകളും എലാജിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്‌സിഡന്റുകളാണ്. ഇവ കോശങ്ങളെ ഡിഎൻഎ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ക്യാൻസർ കോശങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. അന്നനാളം, വൻകുടൽ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ബെറികൾക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

59
വെളുത്തുള്ളി കഴിക്കുന്നത് ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു

വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കുകയും ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളെ തടയുകയും ചെയ്യുന്നതിലൂടെ ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

69
ഗ്രീൻ ടീ കഴിക്കുന്നത് സ്തന, കരൾ, പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ആണ്. ഇവ കോശനാശം തടയാനും ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ പതിവായി കഴിക്കുന്നത് സ്തന, കരൾ, പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

79
തക്കാളി പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം എന്നിവയിലെ അർബുദ സാധ്യത കുറയ്ക്കുന്നു.

തക്കാളിക്ക് ചുവപ്പ് നിറം നൽകുന്നതും പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം എന്നിവയിലെ അർബുദ സാധ്യത കുറയ്ക്കുന്നതുമായ ഒരു ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ക്യാൻസർ സാധ്യത കുറയ്ക്കും.

89
വൻകുടൽ, സ്തന, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് നട്സുകൾ സഹായകമാണ്.

വാൾനട്ട്, ബദാം, ബ്രസീൽ നട്‌സ് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, സെലിനിയം, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. വൻകുടൽ, സ്തന, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് നട്സുകൾ സഹായകമാണ്.

99
സ്തന, ചർമ്മ, ആമാശയ അർബുദ സാധ്യത കുറയ്ക്കുന്നതിന് ഇലക്കറികൾ ഫലപ്രദമാണ്.

ഇലക്കറികളിൽ ഫോളേറ്റ്, കരോട്ടിനോയിഡുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഡിഎൻഎ നാശത്തിൽ നിന്ന് സംരക്ഷിക്കാനും ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്നു. സ്തന, ചർമ്മ, ആമാശയ അർബുദ സാധ്യത കുറയ്ക്കുന്നതിന് ഇലക്കറികൾ ഫലപ്രദമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories