അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

Published : Dec 18, 2025, 10:25 PM IST

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. 

PREV
17
അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഒരു ശരാശരി സ്ത്രീ ദിവസവും 25 ഗ്രാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ടെന്ന് ജേണൽ ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു. അതേസമയം പുരുഷന്മാർക്ക് 38 ഗ്രാം ആവശ്യമാണ്.

27
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

37
ഓട്സ് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്, കാരണം അതിലെ നാരുകൾ വയറു നിറയാൻ സഹായിക്കുന്നു

ഓട്സിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.ഓട്സ് കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ സമയം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും.

47
പയറിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു.

വിശപ്പ് കുറയ്ക്കാൻ പയർവർഗ്ഗങ്ങൾ പ്രധാനമാണ്. വൻപയർ, കടല തുടങ്ങിയ ഇനങ്ങൾ അവയിൽ ഉൾപ്പെടുന്നു. പയറിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. അതേസമയം പ്രോട്ടീൻ അമിത വിശപ്പ് തടയുന്നു.

57
ബ്രോക്കോളിയിൽ കലോറി വളരെ കുറവാണ്

ദൈനംദിന നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ബ്രോക്കോളി പോലുള്ള വിവിധതരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ബ്രോക്കോളിയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

67
ആപ്പിൾ മുഴുവനായും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

ആപ്പിളിൽ നാരുകൾ, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിൾ മുഴുവനായും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

77
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി) എന്നിവ അമിത വിശപ്പ് തടയുന്നു

ബെറികൾ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി) എന്നിവ അമിത വിശപ്പ് തടയുന്നു. ഇവയുടെ ആന്റിഓക്‌സിഡന്റുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, വീക്കം ചെറുക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories