പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Published : Dec 17, 2025, 10:53 AM IST

പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

PREV
18
പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

28
പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുന്നത്.

മൂത്രസഞ്ചിക്ക് താഴെയുള്ള ഒരു ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോഴാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകുന്നത്. പുരുഷന്മാർക്ക് ഈ ക്യാൻസർ ഏറെ പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ റോബോട്ടിക് ക്യാൻസർ സർജൻ ഡോ. സുരേന്ദർ കുമാർ പറയുന്നു.

38
പതിവായി പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്

പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമാകുന്നത് എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ പ്രയാസമാണ്. പക്ഷേ ചില ഘടകങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രായം, പാരമ്പര്യം, അമിതവണ്ണം, ഹോർമോൺ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.“പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസറിന് പലപ്പോഴും ലക്ഷണങ്ങളില്ല. അതിനാൽ പതിവായി പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ള പുരുഷന്മാർ...- ഡോ. സുരേന്ദർ കുമാർ പറഞ്ഞു.

48
40 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം.

പ്രോസ്റ്റേറ്റ് ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തേണ്ടത് പ്രധാനമാണ്. ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ പ്രായമായ പുരുഷന്മാരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരെ. 

58
പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകാറില്ല.

പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പല പുരുഷന്മാരും ഒരു ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നില്ല. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, രാത്രിയിൽ പലപ്പോഴും ബാത്ത്റൂമിൽ പോകേണ്ടി വരിക, അല്ലെങ്കിൽ പെൽവിക് വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

68
ചിലതരം പ്രോസ്റ്റേറ്റ് ക്യാൻസറുകൾ ‌അപകടകാരികളാണ്.

എല്ലാ മുഴകളും ഒരുപോലെ പ്രവർത്തിക്കുന്നില്ല. ചിലതരം പ്രോസ്റ്റേറ്റ് ക്യാൻസറുകൾ ‌അപകടകാരികളാണ്. കൂടാതെ എല്ലുകളും ലിംഫ് നോഡുകളും പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ പടരും. രോ​ഗത്തിന്റെ തീവ്രത വിലയിരുത്താൻ ബയോപ്സികൾ, എംആർഐകൾ, ജനിതക പരിശോധനകൾ തുടങ്ങിയ പരിശോധനകൾ ‌ചെയ്യുക.

78
പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള പുതിയ ചികിത്സകൾ മെച്ചപ്പെട്ടിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചികിത്സയുടെ പാർശ്വഫലങ്ങളെക്കുറിച്ച് പ്രത്യേകിച്ച് മൂത്രാശയ പ്രവർത്തനമോ ലൈംഗിക പ്രവർത്തനമോ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പല പുരുഷന്മാരും ആശങ്കാകുലരാണ്. പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള പുതിയ ചികിത്സകൾ മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യും. ഈ ആശങ്കകളെക്കുറിച്ച് ഡോക്ടറുമായി തുറന്ന് സംസാരിക്കേണ്ടത് പ്രധാനമാണ്.

88
അതിജീവന നിരക്ക് മറ്റ് പല ക്യാൻസറുകളേക്കാളും വളരെ കൂടുതലാണ്

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ അതിജീവന നിരക്ക് മറ്റ് പല ക്യാൻസറുകളേക്കാളും വളരെ കൂടുതലാണ്. പുരുഷന്മാരിൽ ഏകദേശം 98 ശതമാനം പേരും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജീവിക്കുമെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നത്.

Read more Photos on
click me!

Recommended Stories