ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഓർമ്മശക്തി കൂട്ടും

Published : Sep 25, 2025, 10:41 AM IST

ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഓമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റ്‌സ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

PREV
18
നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനം

ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റ്‌സ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

28
ബ്ലൂബെറി കഴിക്കുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിനു സഹായിക്കും

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

38
ദിവസവും ഒരു കപ്പ് ഇലക്കറി വേവിച്ച് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടും

വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇലക്കറികൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും ഒരു കപ്പ് ഇലക്കറി വേവിച്ച് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടും.

48
അവോക്കാഡോ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കും

അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും വിറ്റാമിൻ ഇയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.

58
സാൽമൺ, അയല, ട്യൂണ, മറ്റ് മത്സ്യങ്ങൾ തലച്ചോറിനെ സംരക്ഷിക്കും.

സാൽമൺ, അയല, ട്യൂണ, മറ്റ് മത്സ്യങ്ങൾ എന്നിവയിൽ ഹൃദയാരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ഡോകോസഹെക്സെനോയിക് ആസിഡ് (DHA) ഉൾപ്പെടുന്നു. അത് കൊണ്ട് തന്നെ തലച്ചോറിനെ സംരക്ഷിക്കും.

68
സൂര്യകാന്തി വിത്തുകൾ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും

സൂര്യകാന്തി വിത്തുകൾ ഉൾപ്പെടെയുള്ള വിത്തുകൾ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.

78
മാനസികാവസ്ഥയും ഉന്മേഷവും മെച്ചപ്പെടുത്തുന്നതിലൂടെ കിവി തലച്ചോറിന് ഗുണം ചെയ്യും

ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മാനസികാവസ്ഥയും ഉന്മേഷവും മെച്ചപ്പെടുത്തുന്നതിലൂടെ കിവി തലച്ചോറിന് ഗുണം ചെയ്യും. കിവി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്.

88
ആപ്പിൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും

ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിനുമുള്ള ആന്റിഓക്‌സിഡന്റുകളായ ക്വെർസെറ്റിൻ, ഫിസെറ്റിൻ തുടങ്ങിയ സംയുക്തങ്ങൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories