സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ന്റെ പതിവ് ഉപഭോഗം പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
എല്ലാ വർഷവും ജൂലൈ 22 ന് ലോക മസ്തിഷ്ക ആരോഗ്യ ദിനം ആചരിക്കുന്നു. എല്ലാ പ്രായക്കാർക്കും തലച്ചോറിന്റെ ആരോഗ്യം എന്നതാണ് ഈ വർഷത്തെ പ്രമേയം. തലച്ചോറിന്റെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വൈജ്ഞാനിക ആരോഗ്യം ശക്തിപ്പെടുത്താനും സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
മത്സ്യങ്ങൾ
സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ കോശ വളർച്ചയ്ക്കും വികാസത്തിനും ഒമേഗ-3 അത്യാവശ്യമാണ്. നാഡീകോശങ്ങൾ രൂപപ്പെടുത്തുന്നതിന് തലച്ചോറ് ഈ കൊഴുപ്പുകൾ ഉപയോഗിക്കുന്നു. ഒമേഗ-3 ന്റെ പതിവ് ഉപഭോഗം പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്ലൂബെറി
ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ വാർദ്ധക്യം വൈകിപ്പിക്കുക ചെയ്യും. ബ്ലൂബെറി കഴിക്കുന്നത് ദീർഘകാല വൈജ്ഞാനിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പങ്കു വഹിക്കുന്നു. സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നു.
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ കെ യും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തുകൾ ചെറുതാണെങ്കിലും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ്
മിതമായ അളവിൽ കഴിക്കുമ്പോൾ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിന് നല്ലതായിരിക്കും. ഇതിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുക ചെയ്യുന്നു.
നട്സ്
നട്സിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സി ശ്രദ്ധ, മെമ്മറി, ശ്രദ്ധ, തീരുമാന വേഗത എന്നിവ മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തി.
മുട്ട
മുട്ടയിൽ കോളിൻ എന്ന പോഷകം അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. മാനസികാവസ്ഥയെ നിയന്ത്രിക്കാനും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ബി വിറ്റാമിനുകളും മുട്ടയിലുണ്ട്.
ഗ്രീൻ ടീ
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഗ്രീൻ ടീയിലെ അമിനോ ആസിഡ് പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.


