മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ പ്ലാക്ക് ആയി അടിഞ്ഞുകൂടുന്ന ഒരു തരം കൊളസ്ട്രോൾ ആണ്, ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഉയർന്ന കൊളസ്ട്രോൾ ഇന്ന് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. മോശം കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
27
മോശം കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ പ്ലാക്ക് ആയി അടിഞ്ഞുകൂടുന്ന ഒരു തരം കൊളസ്ട്രോൾ ആണ്, ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
37
ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോൾ കുറയ്ക്കും
മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. പ്രഭാതഭക്ഷണത്തിന് ഒരു ബൗൾ ഓട്സ് ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
വെണ്ടയ്ക്ക എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
കുറഞ്ഞ കലോറിയുള്ളതും നാരുകളുടെ അളവ് കൂടുതലുള്ളതുമായ ഭക്ഷണമാണ് വെണ്ടയ്ക്ക. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു. വെണ്ടയ്ക്ക ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
57
ബെറിപ്പഴങ്ങൾ മോശം കൊളസ്ട്രോൾ (LDL) കുറയ്ക്കുന്നതിന് ഉത്തമമാണ്
ബെറിപ്പഴങ്ങൾ സ്വാഭാവികമായും മോശം കൊളസ്ട്രോൾ (LDL) കുറയ്ക്കുന്നതിന് ഉത്തമമാണ്. ലയിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും എൽഡിഎൽ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിനുകൾ കൂടുതലാണ്.
67
ബാർലി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു
ബാർലി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രധാനമായും അതിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ മൊത്തം കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡുകളെയും ഗണ്യമായി കുറയ്ക്കുന്നു.
77
അവക്കാഡോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മോശം കൊളസ്ട്രോൾ സഹായിക്കും
അവക്കാഡോയാണ് മറ്റൊരു ഭക്ഷണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ അവക്കാഡോകൾക്ക് കഴിയും. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.