ഹീമോഗ്ലോബിന്റെ കുറവ് ഇന്ന് നിരവധി പേരിൽ കണ്ട് വരുന്ന പ്രശ്നമാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവയ്ക്ക് കാരണമാകും.
ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ
ഹീമോഗ്ലോബിന്റെ കുറവ് ഇന്ന് നിരവധി പേരിൽ കണ്ട് വരുന്ന പ്രശ്നമാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവയ്ക്ക് കാരണമാകും.
29
ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
39
വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം, സരസഫലങ്ങൾ തുടങ്ങിയവയിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്നു.
ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് മാതളനാരങ്ങ.
ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയ്‌ക്കൊപ്പം കാൽസ്യം, ഇരുമ്പ് എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ.
59
ദിവസവും രണ്ട് ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുക.
രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്ന ഇരുമ്പ് ധാരാളമായി ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുക.
69
ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂ
ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, നാരുകൾ എന്നിവയ്‌ക്കൊപ്പം ഫോളിക് ആസിഡും കൂടുതലാണ്.
79
പയർവർഗ്ഗങ്ങൾ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും
പയർ, നിലക്കടല, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും അളവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
89
മത്തങ്ങ വിത്തുകൾ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കും
മത്തങ്ങ വിത്തുകളിൽ ആവശ്യത്തിന് കാൽസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു. സലാഡുകളിലോ സ്മൂത്തികളിലോ ഇവ ഉൾപ്പെടുത്തുക.
99
തണ്ണിമത്തൻ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
ഇരുമ്പും വിറ്റാമിൻ സി അടങ്ങിയ തണ്ണിമത്തൻ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തണ്ണിമത്തൻ ജ്യൂസായോ സ്മത്തിയായോ സാലഡ് രൂപത്തിലോ കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam