പേരയ്ക്ക കഴിക്കുന്നത് ആർത്തവവും ആർത്തവത്തിനു മുമ്പുള്ള വേദനയും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം ഇത് ഉയർന്ന തോതിൽ വീക്കം തടയുന്നതിനാൽ ആർത്തവ സമയത്തെ വേദനയുടെയും മലബന്ധത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. പതിവായി പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ദ്ധയായ ദീപ്സിഖ ജെയിൻ ഇൻസ്റ്റാഗ്രാമിൽ പേജിൽ പറയുന്നു. പേരയ്ക്ക കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം അതിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് വളരെ നല്ലതാണ്. മാത്രമല്ല രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

പേരയ്ക്ക കഴിക്കുന്നത് ആർത്തവവും ആർത്തവത്തിനു മുമ്പുള്ള വേദനയും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം ഇത് ഉയർന്ന തോതിൽ വീക്കം തടയുന്നതിനാൽ ആർത്തവ സമയത്തെ വേദനയുടെയും മലബന്ധത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മലബന്ധം ഉള്ളവർക്കും പേരയ്ക്ക വളരെ നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് ഇത് വളരെ നല്ലതാണ്.

പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് പൊട്ടാസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും., കൂടാതെ തൊലിയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. പേരയ്ക്കയിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.

ദഹനത്തെ നിയന്ത്രിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റിമൈക്രോബയൽ സംയുക്തങ്ങൾ എന്നിവ കാരണം അസിഡിറ്റി, ഗ്യാസ്, ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് നല്ലതാണ്. പഴുത്ത പേരയ്ക്കയിലെ നാരുകൾ അൾസറിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പേരയ്ക്ക ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. കാരണം അതിൽ കലോറി കുറവാണ്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.

View post on Instagram