കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ

Published : Apr 28, 2026, 11:30 AM IST

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ‌ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യേണ്ടതും കരളിനെ സംരക്ഷിക്കും.  

PREV
17
കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ‌ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യേണ്ടതും കരളിനെ സംരക്ഷിക്കും. കരളിനെ സംരക്ഷിക്കാൻ‌ ഡയറ്റിൽ‌ ഉൾപ്പെടുത്തേണ്ട പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

27
മാതളനാരങ്ങയിൽ പ്യൂണിക്കലാജിൻ, എലാജിക് ആസിഡ് എന്നിവ ധാരാളമുണ്ട്.

മധുരവും പുളിയുമുള്ള മാതളനാരങ്ങ രുചികരം മാത്രമല്ല, കരളിന് ആരോഗ്യപരമായ ഗുണങ്ങളും നിറഞ്ഞതാണ്. മാതളനാരങ്ങയിൽ പ്യൂണിക്കലാജിൻ, എലാജിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇവയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റി-കാർസിനോജെനിക് ഗുണങ്ങൾ കരളിനെ സംരക്ഷിക്കും.

37
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ പ്രോആന്തോസയാനിഡിൻസ് അടങ്ങിയിട്ടുണ്ട്

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ പ്രോആന്തോസയാനിഡിൻസ് അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ മെച്ചപ്പെട്ട രക്തചംക്രമണത്തിന് സഹായിക്കുന്നു.

47
മുന്തിരി ചെറുതാണെങ്കിലും പോഷകസമൃദ്ധവും കരളിന്റെ ആരോഗ്യത്തിന് ഗുണകരവുമാണ്.

മുന്തിരി ചെറുതാണെങ്കിലും പോഷകസമൃദ്ധവും കരളിന്റെ ആരോഗ്യത്തിന് ഗുണകരവുമാണ്. ഫ്ലേവനോയ്ഡുകൾ കൊണ്ട് സമ്പുഷ്ടമായ മുന്തിരി സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് കരളിന് വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാനും ശരിയായി പ്രവർത്തിക്കാനും കഴിയുമെം. ചുവപ്പ്, പച്ച, അല്ലെങ്കിൽ കറുത്ത മുന്തിരി കരളിനെ സംരക്ഷിക്കും.

57
ജലാംശം അടങ്ങിയ തണ്ണിമത്തൻ കരളിൽ ജലാംശം നിലനിർത്തുന്നു.

ജലാംശം അടങ്ങിയ തണ്ണിമത്തൻ കരളിൽ ജലാംശം നിലനിർത്തുന്നു. കൂടാതെ, തണ്ണിമത്തൻ നൈട്രിക് ഓക്സൈഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കരളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കാനും സഹായിക്കുന്നു.

67
ഓറഞ്ച് കരളിന്റെ ശുദ്ധീകരണ ശേഷി വർദ്ധിപ്പിക്കുന്നു.

ഓറഞ്ച് കരളിന്റെ ശുദ്ധീകരണ ശേഷി വർദ്ധിപ്പിക്കുന്നു. ചെറിയ അളവിൽ കഴിച്ചാലും സിട്രസ് പഴങ്ങൾ കരളിനെ മാലിന്യങ്ങളെ പുറന്തള്ളുന്ന വിഷവിമുക്തമാക്കുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

77
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് കരൾ പ്രശ്നങ്ങൾ അകറ്റി നിർത്തും.

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് കരൾ പ്രശ്നങ്ങൾ അകറ്റി നിർത്തും. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന ഒരു തരം ലയിക്കുന്ന നാരാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories