പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കണം. എന്നാൽ പഞ്ചസാരയില്ലാത്ത, കുഴപ്പമില്ലെന്ന് നമ്മൾ കരുതുന്ന പല സാധാരണ ഭക്ഷണങ്ങളും ബ്ലഡ് ഷുഗർ അളവ് കൂട്ടാറുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
നമ്മൾ ദിവസവും കഴിക്കുന്ന വെള്ളച്ചോറ് ബ്ലഡ് ഷുഗർ അളവ് കൂട്ടാൻ സാധ്യതയുണ്ട്. വെള്ളയരിയിൽ ഫൈബറിന്റെ അളവ് വളരെ കുറവാണ്. ഫൈബർ ഇല്ലാത്തതുകൊണ്ട് ചോറ് കഴിക്കുമ്പോൾ ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയരും.
27
മൈദ കൊണ്ടുണ്ടാക്കിയ പൂരി
നാൻ, പൂരി പോലുള്ള വിഭവങ്ങൾ വീടുകളിൽ സാധാരണമാണ്. എന്നാൽ ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കൂടുതലാണ്. മൈദയിൽ നാരുകൾ കുറവായതുകൊണ്ടും എണ്ണ ഉപയോഗിക്കുന്നതുകൊണ്ടും ശരീരം ഇതിനെ വേഗത്തിൽ പഞ്ചസാരയാക്കി മാറ്റുന്നു.
37
ശർക്കര
പഞ്ചസാരയ്ക്ക് പകരം ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി നമ്മൾ ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ ശർക്കരയ്ക്കും ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്.
കുപ്പികളിലും പായ്ക്കറ്റുകളിലും വരുന്ന ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. കാരണം ഇവയിൽ ഫൈബർ ഒട്ടും ഉണ്ടാകില്ല.
57
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രൈസ്, പൊറോട്ടയുടെ കൂടെ കഴിക്കുന്ന ഉരുളക്കിഴങ്ങ് മസാല, ആലു പറാത്ത എന്നിവ പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
67
വറുത്ത പലഹാരങ്ങൾ
ചായയുടെ കൂടെയും മറ്റും നമ്മൾ കഴിക്കുന്ന സമോസ, പക്കോഡ പോലുള്ള മൊരിഞ്ഞതും ഉപ്പുള്ളതുമായ പലഹാരങ്ങൾക്കും ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്. ഇത് ബ്ലഡ് ഷുഗർ കൂട്ടുന്നു.
77
ചില പഴങ്ങൾ
മാമ്പഴം, മുന്തിരി, സപ്പോട്ട തുടങ്ങിയ മധുരം കൂടിയ പഴങ്ങൾ കഴിക്കുമ്പോൾ സ്വാഭാവികമായ പഞ്ചസാര ധാരാളമായി ശരീരത്തിലെത്തും. ഇവ ജ്യൂസ് രൂപത്തിൽ കുടിക്കുമ്പോൾ നാരുകൾ നഷ്ടപ്പെടുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam